ആന്ധ്രയിൽ നിന്ന് കഞ്ചാവ് കേരളത്തിലെത്തിച്ച് റീടെയ്ൽ വിൽപ്പന; 6.8 കിലോ കഞ്ചാവുമായി പ്രതി പിടിയിൽ

Published : Jun 17, 2022, 05:04 PM IST
ആന്ധ്രയിൽ നിന്ന് കഞ്ചാവ് കേരളത്തിലെത്തിച്ച് റീടെയ്ൽ വിൽപ്പന; 6.8 കിലോ കഞ്ചാവുമായി പ്രതി പിടിയിൽ

Synopsis

ഇയാളുടെ പക്കൽ നിന്ന് 6.8 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ചില്ലറ വിപണിയിൽ നാല് ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയത്

പാലക്കാട്: ആന്ധ്രയിൽ നിന്ന് കഞ്ചാവ് കേരളത്തിലെത്തിച്ച് റീടെയ്ൽ വിൽപ്പന നടത്തുന്നയാൾ പിടിയിലായി. മുത്തുകുമാർ എന്ന സ്വാമി മുത്തു കുമാറാണ് പിടിയിലായത്. പാലക്കാട് ഡാൻസാഫ് സ്ക്വാഡും ഗുണ്ടാ വിരുദ്ധ സ്ക്വാഡ് , അഗളി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 

ഇയാളുടെ പക്കൽ നിന്ന് 6.8 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ചില്ലറ വിപണിയിൽ നാല് ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഭക്തിയുടെ മറവിലാണ് മുത്തു കുമാർ കഞ്ചാവ് വിറ്റിരുന്നത്. തൃശൂർ ജില്ലയിൽ ഒരു കൊലപാതക കേസും തൃശൂർ എക്സൈസ് കഞ്ചാവ് കേസിലും ഇയാൾ പ്രതിയായിരുന്നു

പാലക്കാട് ജില്ലയിലെ അഗളി, മണ്ണാർക്കാട് എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലും തൃശൂർ ഭാഗങ്ങളിലുമുള്ള കഞ്ചാവ് കച്ചവടക്കാർക്കായി എത്തിച്ചതാണ് ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവ്. പ്രതി ഇക്കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ അഗളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദ്ദേശത്തെ തുടർന്ന് പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എം അനിൽ കുമാർ, അഗളി ഇൻസ്പെക്ടർ അരുൺ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കഞ്ചാവിന്റെ മുഖ്യ വിൽപ്പനക്കാരിലൊരാളെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ