ആന്ധ്രയെ നടുക്കി പീഡന പരമ്പര; റെയിൽവേസ്റ്റേഷനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, 17കാരിക്ക് ക്രൂരപീഡനം

Published : May 02, 2022, 01:03 PM IST
ആന്ധ്രയെ നടുക്കി പീഡന പരമ്പര; റെയിൽവേസ്റ്റേഷനിൽ യുവതിയെ  കൂട്ടബലാത്സംഗം ചെയ്തു, 17കാരിക്ക് ക്രൂരപീഡനം

Synopsis

പ്രതികൾ ഈ കുടുംബത്തിന്റെ പക്കൽ നിന്ന് 750 രൂപ തട്ടിയെടുക്കുകയുെ ചെയ്തിരുന്നുവെന്നും പൊലീസ്

ഹൈദരാബാദ്: ആന്ധ്രയിയൽ വീണ്ടും പീഡന (Rape) പരമ്പര. ആന്ധ്രയിലെ രണ്ടിടങ്ങളിലായി രണ്ട് സ്ത്രീകൾ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. റെയിൽവേസ്റ്റേഷനിൽ വച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ആന്ധ്രയിലെ റേപ്പല്ലി റെയിൽവേസ്റ്റേഷനിൽ വച്ചാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ഭർത്താവിനെയും മൂന്ന് കുട്ടികളെയും മർദിച്ച് അവശരാക്കി പ്ലാറ്റ്ഫോമിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് യുവതിയെ വലിച്ച് കൊണ്ടുപോയായിരുന്നു ക്രൂരത. തുടർന്ന് സഹായത്തിനായി ഭർത്താവ് പൊലീസിനെ സമീപിക്കുകയായിരുന്നു. പുലർച്ചയോടെയാണ് സംഭവം നടന്നത്. ആക്രണത്തിൽ മൂന്ന് പേറെ അറസ്റ്റ് ചെയ്തു. പ്രതികളിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.

രണ്ട് പേർ ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും മൂന്നാമൻ കുറ്റകൃത്യത്തിന് സഹായിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികൾ ഈ കുടുംബത്തിന്റെ പക്കൽ നിന്ന് 750 രൂപ തട്ടിയെടുക്കുകയുെ ചെയ്തിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. "ഞങ്ങൾ സംഭവ സ്ഥലത്തെത്തുമ്പോഴേക്കും പ്രതികൾ മൂന്ന് പേരും അവളെ പീഡിപ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഞങ്ങൾ യുവതിയെ പ്രാദേശിക സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്, ആരോഗ്യനില തൃപ്തികരമാണ് - ബപട്‌ല പോലീസ് സൂപ്രണ്ട് വകുൽ ജിൻഡാൽ എഎൻഐയോട് പറഞ്ഞു.

വിജയവാഡയിൽ നിന്നാണ് മറ്റൊരു ക്രൂരമായ പീഡനം റിപ്പോർട്ട് ചെയ്യുന്നത്. 17കാരിയാണ് ആക്രമിക്കപ്പെട്ടത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഓട്ടോഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗ്ലൂരുവിൽ നിന്ന് വിജയവാഡയിലത്തിയ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഹോട്ടലിലേക്ക് ഓട്ടോയിൽ കയറിയ പെൺകുട്ടിയെ വഴിതെറ്റിച്ച് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 

ആന്ധ്രയിലെ ഗുണ്ടൂരിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ ദുഗ്ഗിരാല ബ്ലോക്കിലെ തുമ്മാപ്പുഡി ഗ്രാമത്തിൽ 40 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 28 നായിരുന്നു സംഭവം. അതേ ഗ്രാമത്തിലെ മരീടു ശിവ സത്യ സായിറാം (27), കൊറപ്പട്ടി വെങ്കട സായ് സതീഷ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

ദുഗ്ഗിരാല പോലീസ് സ്റ്റേഷനിൽ 511 (കൂട്ടബലാത്സംഗം), 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നിവയ്‌ക്കൊപ്പം 376-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മംഗളഗിരി റൂറൽ ഇൻസ്‌പെക്ടർ ഓഫ് പൊലീസ് വി ഭൂഷണമാണ് കേസ് അന്വേഷിക്കുന്നതെന്ന് ഗുണ്ടൂർ പോലീസ് സൂപ്രണ്ട് കെ ആരിഫ് ഹഫീസ് എഎൻഐയോട് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ
ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍