ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; മൂന്നൂറ് കോടി വിലവരുന്ന ലഹരിമരുന്ന് പിടികൂടി

By Web TeamFirst Published Apr 16, 2021, 12:02 AM IST
Highlights

ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട. മൂന്നൂറ് കോടി വില വരുന്ന ഹെറോയിനുമായി പാക് ബോട്ട്, ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്ന് പിടികൂടി

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട. മൂന്നൂറ് കോടി വില വരുന്ന ഹെറോയിനുമായി പാക് ബോട്ട്, ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്ന് പിടികൂടി.  എട്ട് പാക് പൗരന്മാരെ അറസ്റ്റ്  ചെയ്തു.  ഇന്ത്യ പാക്കിസ്ഥാൻ അന്തരാഷ്ട്ര സമുദ്രാതിർത്തി വഴി ബോട്ടിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്. 

ഗുജറാത്തിലേക്ക് കൊണ്ടുവരികയായിരുന്നു ലഹരിവസ്തുക്കൾ. ഇതിനിടെയാണ് സംശയത്തെ തുടർന്ന് കോസ്റ്റ് ഗാർഡ് ബോട്ടിനെ വളഞ്ഞ്പരിശോധന നടത്തിയത്. പരിശോധനയിലാണ് ബോട്ടിനുള്ളിൽ ഒളിപ്പിച്ച് നിലയിൽ 30 കിലോ ഹെറോയിൻ കണ്ടെത്തിയത്. 

അന്തരാഷ്ട്ര വിപണിയിൽ 300 കോടി വില വരുന്നതാണ് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇന്ത്യയിലേക്ക് ലഹരിവസ്തുക്കൾ കണ്ടെത്താനുള്ള അന്തരാഷ്ട്ര ലഹരി മാഫിയുടെ വൻ പദ്ധതിയാണ് തകർത്തതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു

ബോട്ടിലുണ്ടായിരുന്ന ഏട്ട് പാക്കിസ്ഥാൻ പൗരന്മാരെ ചോദ്യം ചെയ്യലിനായി ഗുജറാത്ത് എടിഎസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ലക്ഷദ്വീപ് തീരത്തൂടെ ലഹരി കടത്തുകയായിരുന്നു രണ്ട് ബോട്ടുകൾ പിടികൂടിയിരുന്നു.കഴിഞ്ഞ ഒരു വ‍ർഷത്തിനിടെ 5200 കോടി രൂപയുടെ ലഹരിവസ്തുക്കൾ കോസ്റ്റ് ഗാർഡ് പല ഓപ്പറേഷനുകൾ വഴി പിടികൂടിയിരുന്നു.

click me!