
ആലപ്പുഴ: മാവേലിക്കര കോഴിപാലത്ത് വിവാഹ വീടിന് സമീപം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.
തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് (33) ആണ് മരിച്ചത്. കഴിഞ്ഞ മാസം 26ന് രാത്രിയാണ് സംഘർഷമുണ്ടായത്.
വിവാഹ വീട്ടിൽ എത്തിയവർ റോഡിൽ കൂട്ടംകൂടി മാർഗ്ഗതടസ്സം സൃഷ്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കത്തിലാണ് രഞ്ജിത്തിന് തലയ്ക്ക് അടി കിട്ടുന്നത്. 30 നു വൈകിട്ട് രഞ്ജിത്ത് മരിച്ചു. കൊലക്കുറ്റം ഉൾപ്പടെ വകുപ്പുകൾ ചുമത്തി 10 പേർക്കെതിരെ മാവേലിക്കര പൊലീസ് കേസെടുത്തു. വരൻ്റെ അച്ഛൻ നെൽസൺ ഉൾപ്പെടെയാണ് കേസിൽ പ്രതിയായത്. നെൽസൺ കൊല്ലത്താണ് ജോലി ചെയ്യുന്നത് ഇവിടെയുള്ള ആളുകൾ ആണ് സൽക്കാരത്തിന് എത്തിയത്. സംഘർഷത്തിൻ്റേ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam