
കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ വാടക വീടെടുത്ത് ലഹരി വിൽപനയും ഉപയോഗവും നടത്തിയ സംഭവത്തിൽ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. ഇവരിൽ നിന്നും 20 ഗ്രാമിൽ അധികം കഞ്ചാവും 0.7 മില്ലിഗ്രാം എംഡിഎംഎയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഷൊർണ്ണൂർ സ്വദേശിയായ സാജൻ, മുനമ്പം സ്വദേശികളായ ആഷ്ലി, ഷിന്റോ എന്നിവരെയാണ് വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഇന്നലെ രാത്രി രഹസ്യ വിവരത്തെ തുടർന്ന് വടക്കേക്കര പോലിസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഭാര്യ ഭർത്താക്കൻമാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഷൊർണ്ണൂർ സ്വദേശിയായ യുവാവും തൃശ്ശൂർ സ്വദേശിയായ യുവതിയും വീട് വാടകയ്ക്ക് എടുത്തതെന്ന് പോലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam