
കണ്ണൂർ: കോപ്പാലത്ത് ഒരു വാടക വീട്ടിൽ നിന്നും ലഹരി മരുന്നുമായി സ്ത്രീയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കോപ്പാലത്തെ വാടക വീട്ടിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. മിഥുൻ, റംഷാദ് എന്നിവരും ഒരു സ്ത്രീയുമാണ് പിടിയിലായത്. മൂന്ന് കിലോ കഞ്ചാവും, 20 ഗ്രാം എംഡിഎംഎയുമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. എക്സൈസ് സംഘം പരിശോധനക്കെത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam