MDMA drug cases : സംസ്ഥാനത്ത് എംഡിഎംഎ ലഹരികേസുകൾ വ്യാപകം: കൊച്ചിയിലും എംഡിഎംഎ-യുമായി എട്ട് പേർ അറസ്റ്റിൽ

Published : Feb 16, 2022, 06:57 AM IST
MDMA drug cases : സംസ്ഥാനത്ത് എംഡിഎംഎ ലഹരികേസുകൾ വ്യാപകം: കൊച്ചിയിലും  എംഡിഎംഎ-യുമായി എട്ട് പേർ അറസ്റ്റിൽ

Synopsis

സംസ്ഥാനത്ത് എംഡിഎംഎ ലഹരികേസുകൾ വ്യാപകമാകുന്നു.  ഇന്നലെ പൂജപ്പുരയിലും,കോഴിക്കോടും ഉണ്ടായ അറസ്റ്റിന് ശേഷം ഇന്ന് കൊച്ചിയിലും 55 ഗ്രാം എംഡിഎംഎ യുമായി എട്ട് പേർ അറസ്റ്റിലായി. ഓയോ റൂമുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തിയ സംഘമാണ് പിടിയിലായത്. എളുപ്പത്തിൽ ഉപയോഗിക്കാം ശരീരത്തെ ലഹരി കൂടുതൽ സമയവും പിടിച്ചിരുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് എംഡിഎംഎ ലഹരികേസുകൾ (MDMA drug cases) വ്യാപകമാകുന്നു.  ഇന്നലെ പൂജപ്പുരയിലും,കോഴിക്കോടും ഉണ്ടായ അറസ്റ്റിന് ശേഷം ഇന്ന് കൊച്ചിയിലും 55 ഗ്രാം എംഡിഎംഎ യുമായി എട്ട് പേർ അറസ്റ്റിലായി. ഓയോ റൂമുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തിയ സംഘമാണ് പിടിയിലായത്. എളുപ്പത്തിൽ ഉപയോഗിക്കാം ശരീരത്തെ ലഹരി കൂടുതൽ സമയവും പിടിച്ചിരുത്തും. കഞ്ചാവും, ഹാഷിഷ് ഓയിലും വിട്ട് അതിലും അപകടം പിടിച്ച എംഡിഎംഎ യിലേക്ക് യുവാക്കളിൽ വലിയൊരു വിഭാഗം ചുവട് മാറുകയാണ്. 

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും, കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിലാണ് ലക്ഷങ്ങൾ വില വരുന്ന മാരക ലഹരി വസ്തു പിടികൂടിയത്. ഇടപ്പള്ളി മാമംഗലത്തെ ഗ്ലാന്‍റ് കാസ ഹോട്ടലിലെ രണ്ട് മുറികളിലായിട്ടായിരുന്നു ഇടപാടുകൾ.അറസ്റ്റിലായ ആലുവ സ്വദേശി റെച്ചു റഹ്മാൻ, മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂർ സ്വദേശി ബിബീഷ്, കണ്ണൂർ സ്വദേശി സൽമാൻ എന്നിവർ ബെംഗളൂരുവിൽ നിന്ന് ലഹരി എത്തിച്ചാണ് പല ഇടങ്ങളിലായി വിൽപന നടത്തിയിരുന്നത്.

ഇവരിൽ നിന്ന് ലഹരി മരുന്ന് വാങ്ങാൻ കൊല്ലത്ത് നിന്ന് മറ്റൊരു സംഘവും എത്തി. പരിശോധനക്കിടെ പുലർച്ചെ ഹോട്ടലിലെത്തിയ കൊല്ലം സ്വദേശികളായ ഷിബു,ജുബൈർ,തൻസീല,ആലപ്പുഴ സ്വദേശി ശരത് എന്നിവരെയും എക്സൈസ് അറസ്റ്റ് ചെയ്തു. ഈ ഹോട്ടലിൽ മാസങ്ങളായി ഇവർ സ്ഥിരമായി എത്തിയിരുന്നു.വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതികൾ അവിടെയും ലഹരി കേസുകളിൽ ശിക്ഷ അനുഭവിച്ചരാണ്.

വാലന്‍റൈയിൽ പാർട്ടിക്കായി എത്തിച്ച 24 ഗ്രാം എംഡിഎംഎ ആണ് പൂജപ്പുരയിൽ നിന്ന് പിടിച്ചെടുത്തത്. കരുമം സ്വദേശി കുമാർ , ആനന്ദ് രാജ് എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് മാങ്കാവിലും പാർട്ടിയിൽ വിൽപ്പനയ്ക്ക് എത്തിച്ച 20 ലക്ഷം രൂപ വില വരുന്ന എംഡിഎംഎ-യും 25 എൽഎസ്ഡി സ്റ്റാമ്പുകളും താമരശ്ശേരി സ്വദേശി റോഷനിൽ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളിലായി കൂടുതൽ എംഡിഎംഎ കേസുകളാണ് പല ജില്ലകളിൽ നിന്നും രജിസ്റ്റർ ചെയ്യുന്നത്.

 87കാരി ബലാത്സംഗത്തിനിരയായി; 30കാരന്‍ അറസ്റ്റില്‍

ദില്ലി: ദില്ലിയിലെ (Delhi) തിലക് നഗറില്‍ 87 കാരിയായ വയോധിക ബലാത്സംഗത്തിനിരയായി (87 year old woman raped). സംഭവത്തില്‍ 30കാരനായ പ്രതിയെ (30 year old accused)  ദില്ലി പൊലീസ് (Delhi Police) അറസ്റ്റ് ചെയ്തു. ഇയാള്‍ വയോധികയെ ബലാത്സംഗം ചെയ്ത ശേഷം മൊബൈല്‍ ഫോണുമായി ഞായറാഴ്ച രക്ഷപ്പെട്ടിരുന്നു. ഞായറാഴ്ച ഉച്ചക്ക് വയോധികയുടെ 65കാരിയായ മകള്‍ നടക്കാന്‍ പോയ സമയത്താണ് സംഭവം. ഗ്യാസ് ഏജന്‍സിയിലെ ജോലിക്കാരനെന്ന വ്യാജേന വയോധികയുടെ വീട്ടില്‍ കയറിയ പ്രതി ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയത്. 

പടിഞ്ഞാറന്‍ ദില്ലിയിലെ സൊസൈറ്റിയില്‍ തൂപ്പുകാരനായി ജോലി നോക്കുകയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 16 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടാന്‍ സാധിച്ചെന്നും ഇരയുടെ മൊബൈല്‍ ഫോണ്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചിരുന്നു. അതേസമയം, പൊലീസ് നടപടി വൈകിപ്പിച്ചെന്നും ആദ്യം പരാതി സ്വീകരിച്ചില്ലെന്നും വൃദ്ധയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

മൊബൈല്‍ ഫോണ്‍ മോഷണം പോയതായി മകള്‍ ഞായറാഴ്ച പരാതി നല്‍കിയതായും മോഷണത്തിന് കേസെടുത്തതായും ദില്ലി പൊലീസ് പ്രതികരിച്ചു. പിന്നീടാണ് പരാതിക്കാരി ലൈംഗികാതിക്രമം ആരോപിച്ചത്. തുടര്‍ന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തെന്നും ഇരക്ക് കൗണ്‍സിലിംഗടക്കം ആവശ്യമായ എല്ലാ സഹായവും നല്‍കിയെന്നും ദില്ലി പൊലീസ് ട്വീറ്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ