
കോഴിക്കോട് : കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. 112 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കാക്കഞ്ചേരി സ്വദേശി ഷക്കീൽ ഹർഷാദ് പിടിയിൽ. ഇയാളുടെ കാക്കഞ്ചേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎയും 80 ഗ്രാം ക്യാപ്‌സ്യൂൾ എംഡിഎംഎ യും പിടിച്ചെടുത്തു. കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും ഡാൻസാഫും ചേർന്നാണ് പരിശോധന നടത്തിയത്. ഹർഷാദിനെ കസബ പൊലീസ് ചോദ്യം ചെയ്യുകയാണ്.ഇയാൾ മയക്കു മരുന്ന് വിതരണമാഫിയയിലെ കണ്ണിയാണെന്നു പൊലീസ് പറഞ്ഞു.
കോഴിക്കോട് വിൽപ്പനക്കായി എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്. പിടിയിലായ ഹർഷാദ് മുമ്പും മയക്കുമരുന്ന് കേസിൽ പ്രതിയായിട്ടുണ്ട്. പ്രതിയുടെ സ്വത്ത് കണ്ടു കെട്ടാൻ നടപടി സ്വീകരിക്കുമെന്നും മയക്കു മരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
എസ്‌സി എസ്ടി ആക്ട് നിലനിൽക്കില്ല: സിവികിനെതിരായ ആദ്യ പീഡന കേസിലും കോടതിയുടെ വിചിത്ര ന്യായം
വ്യാജനോട്ടും ലോട്ടറി ടിക്കറ്റും അച്ചടിച്ച് വിൽപ്പന, ഉപയോഗിച്ചത് കമ്പ്യൂട്ടറും പ്രിന്ററും, ഒരാൾ കൂടി പിടിയിൽ
മലപ്പുറം: കമ്പ്യൂട്ടറുകളും പ്രിന്ററും ഉപയോഗിച്ച് വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റുകളും അച്ചടിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാളെ മലപ്പുറം പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റ് അടിച്ചു വില്പന നടത്തുന്ന സംഘത്തിലെ മൂന്നാം പ്രതിയായ വയനാട് മാനന്തവാടി വിമല നഗറില്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജെയിംസ് ജോസഫിനെയാണ് (46) പൊലീസ് പിടികൂടിയത്.
ഫ്ലാറ്റിലെ കൊലപാതകം: പ്രതി അർഷാദിനെ കൊച്ചിയിലെത്തിക്കാൻ വൈകും,ലഹരിക്കേസിൽ കോടതി നടപടി പൂർത്തിയായില്ല
പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം വയനാട്ടിലെ മാനന്തവാടിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്ന ഈ കേസിലെ ഒന്നാം പ്രതിയായ അഷ്‌റഫിനെയും രണ്ടാം പ്രതിയായ പ്രജീഷിനെയും പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും പ്രിന്ററും വ്യാജ ലോട്ടറി ടിക്കറ്റും വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളും ഇവരിൽ നിന്ന് കണ്ടെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam