
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കരിമ്പനയിൽ ഒരാളെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണൻ (48) ആണ് കൊല്ലപ്പെട്ടത്. കരിമ്പനയിലെ ഇറച്ചിക്കടക്കയിലെ തൊഴിലാളിയാണ് ഇയാൾ. കഴുത്തിനു വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂത്താട്ടുകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശി അർജുൻ തമിഴ്നാട്ടിൽ പിടിയിലായി. തെങ്കാശിയിൽവെച്ചാണ് ഇയാൾ പിടിയിലായത്. ഇയാളാണ് പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam