അലര്‍ച്ച കേട്ട് ഓടിയെത്തി, മകള്‍ കണ്ടത് രക്തത്തില്‍ കുളിച്ച അച്ഛനെയും അമ്മയേയും; ദുര്‍മന്ത്രവാദമെന്ന് സംശയം

Published : Dec 12, 2022, 12:47 PM ISTUpdated : Dec 12, 2022, 12:48 PM IST
അലര്‍ച്ച കേട്ട് ഓടിയെത്തി, മകള്‍ കണ്ടത് രക്തത്തില്‍ കുളിച്ച അച്ഛനെയും അമ്മയേയും; ദുര്‍മന്ത്രവാദമെന്ന് സംശയം

Synopsis

ദുര്‍‌മന്ത്രവാദം നടത്തിയാണ് ദമ്പതിമാരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

ഒഡീഷ: ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ ദമ്പതിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ദുര്‍മന്ത്രവാദമാണ് ഇരട്ട കൊലപാതകത്തിന് പിന്നിലെന്ന് സംശിക്കുന്നതായി പൊലീസ്. ഞായറാഴ്ച രാത്രിയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. ദമ്പതിമാരുടെ മകളാണ് കൊലപാതകം ആദ്യം അറിഞ്ഞത്. ശനിയാഴ്ച രാത്രി പതിവ് പോലെ ഉറങ്ങാനായി കിടന്ന മകള്‍ ഞായറാഴ്ച പുലര്‍ച്ചയോടെ മാതാപിതാക്കളുടെ  അലര്‍ച്ച കേട്ട് ഓടിയെത്തുകയായിരുന്നു.

ദൈതാരി പോലീസ് സ്റ്റേഷന് കീഴിലുള്ള റസൂൽ ജുമുകിപതിയ സാഹി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. 45 കാരനായ ബഹദ മുർമുവും ഭാര്യ ധനിയും (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് മകള്‍ സിങ്ഗോ പൊലീസിന് മൊഴി നല്‍കിയത് ഇങ്ങനെ : പതിവ് പോലെ ശനിയാഴ്ച രാത്രി 10 മണിയോടെ താന്‍ ഉറങ്ങാനായി മുറിയിലേക്ക് പോയി. ആ സമയത്ത് മാതാപിതാക്കള്‍ വീടിന് പുറത്ത് കട്ടിലില്‍ ഇരിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ച അലര്‍ച്ച കേട്ട് ഓടിയെത്തിയപ്പോഴാണ് വീടിന് പുറത്ത് രക്തത്തില്‍ കുളിച്ച നിലയില് മാതാപിതാക്കളുടെ മൃതദേഹം കണ്ടത്.

ഉടനെ തന്നെ അമ്മാവനായ ൻ കിസാൻ മറാണ്ഡിയെ വിളിച്ച് സംഭവം അറിയിച്ചു. അമ്മാവനും ബന്ധുക്കളും ഉടനെ സ്ഥലത്തെത്തി. തന്‍റെ കരച്ചില്‍ കേട്ട് അല്‍വാസികളും സ്ഥലത്തെത്തി. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും കിയോഞ്ജർ പൊലീസ് സൂപ്രണ്ട് മിത്രഭാനു മഹാപത്ര വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

ദുര്‍‌മന്ത്രവാദം നടത്തിയാണ് ദമ്പതിമാരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും ഉടനെ തന്നെ ഇരട്ടക്കൊലപാതക്കത്തിലെ ദുരൂഹത മാറ്റാനാകുമെന്നും പൊലീസ് വ്യക്തമാക്കി. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. 

Read More :  ഭർതൃ പിതാവിനെ കൊലപ്പെടുത്താൻ ശ്രമം; മരുമകളും സുഹൃത്തും അറസ്റ്റിൽ
 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്