അറുപത്തിയേഴുകാരിയെ വീട്ടില്‍കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കന്‍ പിടിയില്‍

Published : Oct 10, 2019, 09:56 PM ISTUpdated : Oct 10, 2019, 10:00 PM IST
അറുപത്തിയേഴുകാരിയെ വീട്ടില്‍കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കന്‍ പിടിയില്‍

Synopsis

തനിച്ച് താമസിക്കുകയായിരുന്ന അറുപത്തിയേഴുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. 

ഇടുക്കി: ദേവികുളത്ത് അറുപത്തിയേഴുകാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസൻ അറസ്റ്റിൽ. ദേവികുളം കോളനിയിൽ ഗുണശേഖരൻ(47)നെയാണ് ദേവികുളം പോലീസ് അറസ്റ്റ് ചെയ്തത്. തനിച്ച് താമസിക്കുകയായിരുന്ന അറുപത്തിയേഴുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. 

സംഭവത്തില്‍ വയോധിക പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ പ്രതി ഒളിവില്‍ പോയി. മൂന്നാർ ദേവികുളം എസ്.ഐ ദിലീപ്കുമാറിന്‍റെ നേതൃത്വത്തില്‍ പ്രതിക്കായി അന്വേഷണം നടക്കവെ വ്യാഴാഴ്ച രാവിലെ ദേവികുളത്ത് തിരിച്ചെത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സീനിയർ സി.പി.ഒ ഷൗക്കത്ത്, സി.പി.ഒ ഷിജു എന്നിവർ ചേർന്നാണ് പ്രതി ഗുണശേഖരനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.
 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്