ഒറ്റയ്ക്ക് താമസിച്ചിരുന്ന മദ്ധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Web Desk   | Asianet News
Published : Aug 31, 2020, 12:04 AM IST
ഒറ്റയ്ക്ക് താമസിച്ചിരുന്ന മദ്ധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

പെരുമ്പാവൂര്‍ മരയ്ക്കാർ റോഡിൽ വെള്ളരിങ്ങൽ വീട്ടിൽ മാത്യൂവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്ത് കണ്ടിരുന്നില്ല.

എറണാകുളം:  പെരുമ്പാവൂരില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന മദ്ധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

പെരുമ്പാവൂര്‍ മരയ്ക്കാർ റോഡിൽ വെള്ളരിങ്ങൽ വീട്ടിൽ മാത്യൂവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്ത് കണ്ടിരുന്നില്ല. വീടിനുള്ളിൽ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി വാതിൽ തകര്‍ത്താണ് വീടിനുള്ളിൽ കടന്നത്. ഇവർ നടത്തിയ പരിശോധനയിലാണ് ഹാളിനോട് ചേർന്നുള്ള കുളിമുറിയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. 

കഴിഞ്ഞ ഡിസംബറിൽ ഇദ്ദേഹത്തിൻറെ ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രണ്ട് മക്കളും വിദേശത്ത് ജോലി ചെയ്ത് വരികയാണ്. മാത്യു ഹൃദ്രോഗിയായിരുന്നു എന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് പെരുന്പാവൂർ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം, കൊല്ലത്ത് 65കാരൻ പിടിയിൽ
ഓസ്ട്രേലിയയിലെ വെടിവയ്പിന് പിന്നിൽ ലഹോർ സ്വദേശി? വീട്ടിൽ റെയ്ഡ് നടന്നതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട്