പൊലീസ് ജീപ്പ് കണ്ട് ഭയന്നോടിയ മധ്യവയസ്കൻ മരിച്ച നിലയിൽ

Published : Apr 19, 2020, 09:58 PM ISTUpdated : Apr 19, 2020, 10:39 PM IST
പൊലീസ് ജീപ്പ് കണ്ട് ഭയന്നോടിയ മധ്യവയസ്കൻ മരിച്ച നിലയിൽ

Synopsis

പൊലീസ് സംഭവസ്ഥലത്ത് ഇറങ്ങുകയോ, ആൾക്കൂട്ടത്തെ പിരിച്ചുവിടുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് വിശദീകരിക്കുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ പൊലീസ് ജീപ്പ് കണ്ട് ഭയന്നോടിയയാൾ മരിച്ച നിലയിൽ. കീഴാറ്റിങ്ങൽ സ്വദേശി വിക്രമനാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ചീട്ടു കളിക്കവേ പൊലീസ് ജീപ്പ് സമീപത്ത് കൂടെ പോയപ്പോൾ രവീന്ദ്രനടക്കമുള്ളവർ ചിതറിയോടിയെന്നാണ് വിവരം. 

പിന്നീട് മറ്റുള്ളവർ നടത്തിയ അന്വേഷണത്തിലാണ് രവീന്ദ്രനെ മുളങ്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് കൂടി പോയെങ്കിലും പൊലീസ് സംഭവസ്ഥലത്ത് ഇറങ്ങുകയോ, ആൾക്കൂട്ടത്തെ പിരിച്ചുവിടുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് വിശദീകരിക്കുന്നു. ചീട്ടുകളി സംഘം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കടയ്ക്കാവൂർ പൊലീസ് അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്
'7 വയസ് പ്രായമുള്ള മകളെ സന്യാസിനിയാക്കാൻ നിർബന്ധിക്കുന്നു', കസ്റ്റഡി ആവശ്യവുമായി കുടുംബ കോടതിയിൽ അച്ഛൻ