അജിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; ഭാര്യ സഹോദരൻ കമ്പി പാര കൊണ്ട് അടിച്ചതെന്ന് കണ്ടെത്തല്‍, അറസ്റ്റ്

Published : Feb 13, 2024, 10:12 AM IST
അജിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; ഭാര്യ സഹോദരൻ കമ്പി പാര കൊണ്ട് അടിച്ചതെന്ന് കണ്ടെത്തല്‍, അറസ്റ്റ്

Synopsis

മരിച്ച അജിയുടെ ഭാര്യ സഹോദരൻ മഹേഷിനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം ഉണ്ടായ തർക്കത്തിൽ അജിയെ കമ്പി പാര കൊണ്ട് അടിച്ചും കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

പത്തനംതിട്ട: പത്തനംതിട്ട മൂഴിയാർ കൊച്ചാണ്ടിയിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച അജിയുടെ ഭാര്യ സഹോദരൻ മഹേഷിനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം ഉണ്ടായ തർക്കത്തിൽ അജിയെ കമ്പി പാര കൊണ്ട് അടിച്ചും കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിന് ശേഷം മഹേഷ്‌ സ്ഥലത്ത് നിന്ന് മുങ്ങിയിരുന്നു. മഹേഷിനെ ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

ഇന്നലെയാണ് കൊച്ചാണ്ടി സ്വദേശി അജിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 50 വയസ്സുള്ള അജി ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് പയുന്നത്. തലയ്ക്ക് പിന്നിൽ ക്ഷതമേറ്റിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. തുടക്കം മുതലെ കൊലപാതകം എന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം നീങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ  വീട്ടിൽ വന്നുപോയ മഹേഷുമായി അജി തർക്കമുണ്ടാകുകയും, അതിൽ പരിക്കേൽക്കുകയും ചെയ്തെന്ന നിഗമനമാണ് പ്രതിയിലേക്ക് നയിച്ചത്. ഈറ്റവെട്ടും കൂലിപ്പണിയുമാണ് അജിയുടെ തൊഴിൽ. ഭാര്യയും മക്കളും അടൂരിലാണ് താമസം.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ