പത്തനംതിട്ട എസ്പി ഓഫീസിന് സമീപം മധ്യവയസ്കന്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Published : Jul 27, 2019, 12:15 AM IST
പത്തനംതിട്ട എസ്പി ഓഫീസിന് സമീപം മധ്യവയസ്കന്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Synopsis

എസ് പി ഓഫീസിന് സമീപം താഴെവെട്ടിപ്രത്തെ തോട്ടിൽ രാവിലെയാണ് മൃതശരീരം കണ്ടെത്തിയത്. തലക്കും, കൈകാലുകളിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. 

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ വെട്ടിപ്രത്ത് എസ്പി ഓഫീസിന് സമീപം മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേക്കഴൂർ സ്വദേശി ജോണി എന്ന കോശി തോമസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

എസ് പി ഓഫീസിന് സമീപം താഴെവെട്ടിപ്രത്തെ തോട്ടിൽ രാവിലെയാണ് മൃതശരീരം കണ്ടെത്തിയത്. തലക്കും, കൈകാലുകളിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. വീടുമായി വലിയ ബന്ധം പുലർത്താത്ത ജോണി നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നയാളായിരുന്നു.

മൃതശരീരത്തിന് സമീപത്ത് നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് രാത്രിയിൽ ബഹളം കേട്ടിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്