പാൽ കറക്കാൻ പോയ അച്ഛൻ മടങ്ങിവന്നില്ല, തിരഞ്ഞുപോയ മകൻ കണ്ടത് രക്തത്തിൽ മുങ്ങിയ അച്ഛന്റെ മൃതദേഹം

Published : Dec 29, 2023, 01:48 PM ISTUpdated : Dec 30, 2023, 05:31 AM IST
പാൽ കറക്കാൻ പോയ അച്ഛൻ മടങ്ങിവന്നില്ല, തിരഞ്ഞുപോയ മകൻ കണ്ടത് രക്തത്തിൽ മുങ്ങിയ അച്ഛന്റെ മൃതദേഹം

Synopsis

മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

കൊല്ലം: പട്ടാഴിയിൽ മധ്യവസ്കനെ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി . മൈലാടുംപാറ സ്വദേശി സാജനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. പശു ഫാമിൽ നിന്ന് തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും സാജൻ മടങ്ങിവന്നില്ല. തുടർന്ന് മകൻ അടക്കം ബന്ധുക്കൾ തിരഞ്ഞുപോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കുന്നിക്കോട് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു വഴി ത‍ർക്കം നടന്നിരുന്നു. ഇതിൽ മറു വശത്തുള്ള ചിലരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവ സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കുന്നിക്കോട് പൊലീസ് അന്വേഷണം തുടങ്ങി. വീടിനോട് ചേർന്ന് പശുക്കളെ വളര്‍ത്തുന്ന ഫാമിലാണ് വെട്ടേറ്റ് അബോധാവസ്ഥയിലായ സാജനെ കണ്ടെത്തിയത്. പുലർച്ചെ നാലിന് പശുവിനെ കറക്കാനായി സാജന്‍ ഫാമിലേക്ക് പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും സാജന്‍ തിരികെ വീട്ടിലേക്ക് വന്നില്ല. തുടർന്ന് മകൻ ജെറിന്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് കഴുത്തിന് മുറിവേറ്റു കിടക്കുന്ന സാജനെ കാണുന്നത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാള്‍ വെട്ടിയെന്നും ആരാണെന്ന് അറിയില്ലെന്നുമാണ് പിതാവ് പറഞ്ഞതെന്ന് മകന്‍ ജെറിന്‍.

പ്രദേശത്തെ ഒരു വഴിയുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. ഇതാണോ ആക്രമണത്തിന് കാരണമെന്ന് വ്യക്തമല്ല. നാട്ടുകാര്‍, ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് ലഭിച്ച വിവരം പ്രകാരം അന്വേഷണം തുടരുകയാണെന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു. വിദേശത്തായിരുന്ന സാജന്‍ ആറുവര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. 

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ