
ഇടുക്കി: ഇടുക്കി രാജാക്കാട് അതിഥി തൊഴിലാളിയെ ബന്ധു കൊന്നുകുഴിച്ചുമൂടി. ഝാർഖണ്ഡ് സ്വദേശി ഖന്ദൂർ ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ ദേവ് ചരണ് റാം ആണ് ഖന്ദൂറിനെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. രാജാക്കാട് മമ്മട്ടിക്കാനത്തെ ഏലത്തോട്ടത്തിലെ തൊഴിലാളികളാണ് ഇരുവരും.
ജോലിക്ക് ശേഷം രാത്രിയില്‍ മദ്യപിക്കുക ഇവരുടെ പതിവാണ്. ഇന്നലെ അമിതമായി മദ്യപിക്കുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. തുടർന്ന് ഖന്ദൂർ ഉറങ്ങാൻ കിടന്നപ്പോൾ ദേവ് ചരണ്‍ മണ്‍വെട്ടികൊണ്ട് അടിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായപ്പോൾ ഇവർ താമസിക്കുന്ന ഷെഡ്ഡിന് പിൻവശത്ത് മൃതദേഹം കുഴിച്ചുമൂടി. രാവിലെ ഖന്ദൂറിനെ കാണാതായപ്പോൾ കൂടെ താമസിക്കുന്ന ആളുകൾ തോട്ടമുടമയെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മറവ് ചെയ്തത് കണ്ടത്. ഖന്ദൂറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഝാർഖണ്ഡിലേക്ക് കൊണ്ടുപോകും. അറസ്റ്റിലായ ദേവ് ചരണിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം നാളെ കോടതിയിൽ ഹാജരാക്കുമെന്ന് രാജാക്കാട് പൊലീസ് അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam