ഇരുവരും തമ്മിൽ മദ്യപാനത്തിന് ശേഷം വഴക്ക് പതിവ്, സഹോദരീഭർത്താവിനെ കൊലപ്പെടുത്തി അതിഥി തൊഴിലാളി, അറസ്റ്റിൽ

Published : Jul 15, 2026, 12:18 PM IST
kerala police

Synopsis

കുളിമുറിയിലേക്ക് ഓടിക്കയറിയ ഫിലിപ്പിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കി. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. പ്രതി രമേശൻ 5 വർഷം മുമ്പാണ് ഒഡിഷയിൽ നിന്ന് കേരളത്തിൽ എത്തിയത്. കൊല്ലപ്പെട്ട ഫിലിപ്പ് ഒരു വർഷം മുമ്പും.

കണ്ണൂർ: കണ്ണൂർ കുടിയാൻമലയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സഹോദരി ഭർത്താവ് കുത്തിക്കൊന്നു. 35കാരനായ ഫിലിപ്പാണ് കൊല്ലപ്പെട്ടത്. പ്രതി രമേശൻ പിടിയിലായി. കുടിയാൻമല പൂപ്പറമ്പിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് കൊലപാതകം ഉണ്ടായത്. കൊല്ലപ്പെട്ട ഒഡിഷ സ്വദേശിയായ ഫിലിപ്പും സഹോദരി ഭർത്താവ് രമേശനും ഒരു വീട്ടിലായിരുന്നു താമസം. മദ്യപിച്ചശേഷം ഇരുവരും വഴക്കുണ്ടാക്കുക പതിവായിരുന്നു. ഇന്നലെയും ഇരുവരും തമ്മിൽ മദ്യപാനത്തിന് ശേഷം തർക്കമുണ്ടായി. ഫിലിപ്പ്, രമേശന്‍റെ വീട്ടുകാരെ ചീത്ത പറയാൻ തുടങ്ങി. ഇതിൽ പ്രകോപിതനായ രമേശൻ കത്തിയുമായി കൊല്ലാനെത്തി. കുളിമുറിയിലേക്ക് ഓടിക്കയറിയ ഫിലിപ്പിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കി. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. പ്രതി രമേശൻ 5 വർഷം മുമ്പാണ് ഒഡിഷയിൽ നിന്ന് കേരളത്തിൽ എത്തിയത്. കൊല്ലപ്പെട്ട ഫിലിപ്പ് ഒരു വർഷം മുമ്പും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചിക്കൻ 65നൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞു, ക്രിക്കറ്റ് ബാറ്റുമായി യുവാക്കളുടെ അക്രമം, ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു
31കാരിയെ മുതല കടിച്ച് കീറിയിട്ട് ദിവസങ്ങൾ മാത്രം, വൈറലാവണം, ഗ്ലാസ് വള്ളത്തിൽ മുതലയെ തൊട്ടും തലോടിയും ഇൻഫ്ലുവൻസറുടെ സാഹസികത