അഭിഷേകിനെ പേടിച്ച് ബന്ധുവീട്ടിലേക്ക് പോയത് ഇന്നലെ, പുലർച്ചെ വീട്ടിൽ നിന്ന് തീയെന്ന് അയൽവാസികൾ പറഞ്ഞു, പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്

Published : Jul 14, 2026, 07:54 PM IST
house fire

Synopsis

പുലര്‍ച്ചെ അയല്‍വാസികള്‍ പറഞ്ഞാണ് സ്വന്തം വീട്ടില്‍ നിന്നും തീയുയയരുന്ന കാര്യം അറിഞ്ഞത്. വന്നു നോക്കുമ്പോളേക്കും എല്ലാം കത്തി നശിച്ചിരുന്നു. ഉപകരണങ്ങളും കത്തി. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.

കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ ആവശ്യപ്പെട്ട പണം നൽകാത്തതിനെ തുടർന്ന് സ്വന്തം വീടിന് തീയിട്ട് യുവാവ്. ആയിക്കര സ്വദേശി അഭിഷേകാണ് ലഹരി‌യിൽ വീടിന് തീയിട്ടത്. ലഹരിക്കടിമയായ അഭിഷേകിൽ നിന്ന് രക്ഷ തേടി ബന്ധുവീട്ടിലേക്ക് താമസം മാറിയതിന് പിന്നാലെയാണ് വീടിന് തീവെച്ചിരിക്കുന്നതെന്ന് അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.‌ ലഹരിക്കടിമയായ മകന്‍ അഭിഷേകിനെ ഭയന്ന് ഭാര്യക്കൊപ്പം ബന്ധുവീട്ടിലേക്ക് താമസം മാറിയതാണ് രാജേഷ്.

പുലര്‍ച്ചെ അയല്‍വാസികള്‍ പറഞ്ഞാണ് സ്വന്തം വീട്ടില്‍ നിന്നും തീയുയയരുന്ന കാര്യം അറിഞ്ഞത്. വന്നു നോക്കുമ്പോളേക്കും എല്ലാം കത്തി നശിച്ചിരുന്നു. ഉപകരണങ്ങളും കത്തി. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. പലപ്പോഴും ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ അഭിഷേക് ഭീഷണി മുഴക്കും. ചിലപ്പോള്‍ ഉപദ്രവിക്കാനും ശ്രമിക്കും. വിവരമറിഞ്ഞ് സ്ഥലത്തിയ പോലീസ് അഭിഷേകിനെ അറസ്റ്റ് ചെയ്തു. ആവശ്യപ്പെട്ട പണം നല്‍കാത്തതാണ് വീടിന് തീയിടാന്‍ കാരണമെന്ന് അഭിഷേക് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അഭിഷേകുമായി ബന്ധമുള്ളവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലൈംഗികാതിക്രമ ശ്രമം ചെറുത്തു, വിനോദയാത്രയ്ക്കെത്തിയ എട്ടംഗ കുടുംബത്തെ ആക്രമിച്ച് യുവാക്കൾ, ദേശീയപാതയിലൂടെ പിന്തുടർന്നത് 15 കിലോമീറ്റർ
തുരങ്കത്തിൽ നിന്ന് പാട്ടും ബഹളവും, കൊല്ലത്ത് ലഹരിയുപയോഗിച്ച് യുവാവ് കയറിയത് അഷ്ടമുടിക്കായലിലേക്കുള്ള തുരങ്കത്തിൽ