പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തർക്കം, പ്രായപൂർത്തിയാകാത്ത കുട്ടികൾ യുവാവിനെ കുത്തിക്കൊന്നു

Published : Oct 25, 2022, 12:44 PM IST
പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തർക്കം, പ്രായപൂർത്തിയാകാത്ത കുട്ടികൾ യുവാവിനെ കുത്തിക്കൊന്നു

Synopsis

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

മുംബൈ: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ചില്ല് കുപ്പിയിൽ പടക്കം പൊട്ടിക്കുന്നതിനെ എതിർത്തതിന് യുവാവിനെ മൂന്ന് കുട്ടികൾ ചേർന്ന് കുത്തിക്കൊന്നു. 21 കാരനായ സുനിൽ നായിഡുവാണ് കൊല്ലപ്പെട്ടത്. 15 ഉം 14 ഉം 12 ഉം വയസ്സുള്ള കുട്ടികളാണ് കൊലപാതകത്തിന് പിന്നിൽ. കുട്ടികൾ ചില്ലുകുപ്പിയിൽ വച്ച് പടക്കം പൊട്ടിക്കുന്നത് സുനിൽ നായിഡു എതിർത്തിരുന്നു. ഇത് കുട്ടികളും ഇയാളുമായുള്ള വഴക്കിന് കാരണമായി തുടർന്ന് ഇവർ സുനിലിനെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ 14ഉം 15ഉം വയസ്സുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റൊരു പ്രതിയായ 12കാരനുവേണ്ടി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. 

ശിവാജി നഗറിലെ പരേഖ് കോമ്പൗണ്ടിനടുത്തുള്ള തുറസ്സായ മൈതാനത്ത് 12 വയസ്സുള്ള ആൺകുട്ടി ഗ്ലാസ് കുപ്പിയിൽ പടക്കം പൊട്ടിക്കുകയായിരുന്നു. സുനിൽ നായിഡു സംഭവ സ്ഥലത്തെത്തി അതിനെ എതിർത്തു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. താമസിയാതെ, പ്രതിയുടെ 15 വയസ്സുള്ള സഹോദരനും 14 വയസ്സുള്ള സുഹൃത്തും പ്രതിക്കൊപ്പം ചേർന്നു. മൂവരും സുനിലിനെ മർദിക്കാൻ തുടങ്ങി. വഴക്കിനിടെ, 15 വയസ്സുള്ള ആൺകുട്ടി കത്തികൊണ്ട് സുനിലിനെ കുപ്പികൊണ്ട് കുത്തിയെന്ന് പൊലീസ് പറഞ്ഞു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രാജ്യത്തുടനീളമുള്ള പല നഗരങ്ങളിലും പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടും, ഇവ ഇപ്പോഴും ദീപാവലി സമയത്ത് വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. പടക്കങ്ങളിൽ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം, വായു, ശബ്ദ മലിനീകരണ തോത് ഉയർത്തുന്നതിന് പുറമെ, ശ്രവണ സംബന്ധമായ അസുഖങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More : 'ജസ്റ്റ് സ്റ്റോപ്പ് ഓയിൽ', ചാൾസ് മൂന്നാമൻ രാജാവിന്റെ മെഴുക് പ്രതിമയിൽ കേക്കെറിഞ്ഞ് പ്രതിഷേധം

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്