
കൊല്ലം: അഞ്ചലിൽ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ പിടിയില്‍. കുട്ടിയുടെ ബന്ധുവായ 46 കാരനാണ് പൊലീസിന്‍റെ പിടിയിലായത്.
ഇക്കഴിഞ്ഞ ഓണം അവധികാലത്താണ് പീഡനം നടന്നത്. രക്ഷിതാക്കൾക്കൊപ്പം മദ്രാസിൽ നിന്ന് നാട്ടിലെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ ആശുപത്രിയിലെത്തിച്ച് നടത്തിയ വിശദ പരിശോധനയിലാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈനിനെ വിവരം അറിയിച്ചു. അവർ പൊലീസിൽ പരാതി നൽകി.
ഇതേ തുടർന്നാണ് കുട്ടിയുടെ ബന്ധു പിടിയിലായത്. ഇയാൾക്കെതിരെ ലൈംഗിക അതിക്രമം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam