കാണാതായ വീട്ടുജോലിക്കാരിയുടെ മൃതദേഹം കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍

By Web TeamFirst Published Jul 3, 2019, 9:03 AM IST
Highlights

കഴിഞ്ഞ വര്‍ഷമാണ് വീട്ടുജോലിക്കായി പെണ്‍കുട്ടി ഇവരുടെ ഫ്ലാറ്റില്‍ എത്തിയത്. പെണ്‍കുട്ടിയെ കാണാതായതോടെ ദിവസങ്ങളായി  തെരച്ചില്‍ നടത്തുകയായിരുന്നു.

നോയിഡ: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ കൗമാരക്കാരിയുടെ മൃതദേഹം കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. വീട്ടുജോലിക്കെത്തിയ 19-കാരിയുടെ മൃതദേഹമാണ് ഒരടി മാത്രം വീതിയുള്ള വിടവില്‍ കുടുങ്ങിയ നിലയില്‍ പൊലീസ് കണ്ടെത്തിയത്. 

ജൂണ്‍ 28-നാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. ബിഹാറില്‍ നിന്നുള്ള ഒരു കുടുംബത്തിന്‍റെ വീട്ടില്‍ സഹായത്തിന് നിന്നിരുന്നതാണ് പെണ്‍കുട്ടി. കഴിഞ്ഞ വര്‍ഷമാണ് വീട്ടുജോലിക്കായി പെണ്‍കുട്ടി ഇവരുടെ ഫ്ലാറ്റില്‍ എത്തിയത്. പെണ്‍കുട്ടിയെ കാണാതായതോടെ ദിവസങ്ങളായി  തെരച്ചില്‍ നടത്തുകയായിരുന്നു. അടുത്തുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്നയാളാണ് കെട്ടിടങ്ങള്‍ക്കിടയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരം അറിയിച്ചു. 

 നോയിഡ സെക്ടര്‍ 76-ലെ അമരപലി സിലിക്കണ്‍ സിറ്റിയിലെ ഫ്ലാറ്റിന്‍റെ 12-ാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്തത്. 
കൊലപാതകമാവാം എന്ന സംശയത്തിലാണ് പൊലീസ്. 

click me!