കൊല്ലത്ത് കാണാതായ യുവതിയെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ; കോഴിക്കോട് സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ

Published : Apr 29, 2020, 12:37 PM ISTUpdated : Apr 30, 2020, 10:02 AM IST
കൊല്ലത്ത് കാണാതായ യുവതിയെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ; കോഴിക്കോട് സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ

Synopsis

മാർച്ച് 18 നാണ് യുവതിയെ കാണാതാവുന്നത്. അന്ന് ഭർത്താവിന്റെ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ് യുവതി കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്ക് പോയത് യുവതി.

കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ യുവതിയെ പാലക്കാട്ടെ വാടക വീട്ടിൽ വെച്ച് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ. കൊല്ലം മുഖത്തല സ്വദേശിനി സുചിത്രയെ കൊലപ്പെടുത്തിയെന്നാണ് യുവാവ് പൊലീസിനോട് സമ്മതിച്ചത്. കോഴിക്കോട് സ്വദേശിയായ യുവാവിനെ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. 

കൊലപാതകം നടന്ന വീട് തെളിവെടുപ്പിനായി പൊലീസ് സീൽ ചെയ്തു. മൃതദേഹം കണ്ടെത്താനായി പ്രതിയെ പാലക്കാട്ട് രാമനാഥപുരത്തുള്ള വാടക വീട്ടിലേക്ക് എത്തിച്ചു. കൊല്ലത്ത് ബ്യൂട്ടീഷൻ ട്രെയിനറായി ജോലി ചെയ്തിരുന്ന യുവതിയെ മാർച്ച് 18 നാണ് കാണാതാവുന്നത്. അന്ന് ഭർത്താവിന്റെ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ് യുവതി കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്ക് പോയത് യുവതി. രണ്ട് ദിവസം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോൺവിളി നിലച്ചു. തുടർന്ന് വീട്ടുകാർ കൊട്ടിയം പൊലീസിൽ പരാതി നൽകി.

സംഭവത്തിൽ മാർച്ച് 22-ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് കൊലപാതകത്തിലേക്ക് നയിച്ച നിർണായക തെളിവുകൾ ലഭിച്ചു. കൊലപ്പെടുത്തി കുഴിച്ചുമൂടിയതായാണ് വിവരം. കൊട്ടിയത്തുനിന്ന്‌ ഉന്നത പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പാലക്കാട്ടേക്ക്‌ തിരിച്ചു. മൃതദേഹത്തിനായി തിരിച്ചിൽ നടക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാൻസർ വരാതിരിക്കാൻ വെളിച്ചെണ്ണ, കീമോതെറാപ്പിക്ക് പകരം ചൂട് വെള്ളത്തിൽ നാരങ്ങാനീര്,സർക്കാർ ആശുപത്രിയിൽ ഒറ്റമൂലി ചികിത്സ, നടപടി
ഭജന മന്ദിരത്തിന് സമീപം 'പുള്ളിമുറി' ചൂതാട്ടം, 10 പേർ പിടിയിൽ, പിടിച്ചെടുത്തത് പതിമൂവായിരത്തിലധികം രൂപ