കാണാതായ യുവാവിന്‍റെ മൃതദേഹം കൂട്ടുകാരന്‍റെ വീട്ടിലെ കിണറ്റില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

Published : Sep 10, 2020, 12:39 AM IST
കാണാതായ യുവാവിന്‍റെ മൃതദേഹം കൂട്ടുകാരന്‍റെ വീട്ടിലെ കിണറ്റില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

Synopsis

രണ്ട് ദിവസം മുമ്പാണ് 28കാരനായ ഷാജിയെ കാണാതായത്. യുവാവിനെ കാണാനില്ലെന്ന്  ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ യുവാവിന്‍റെ മൃതദേഹം സുഹൃത്തിന്‍റെ വീട്ട് മുറ്റത്തെ കിണറ്റില്‍ നിന്നും കണ്ടെത്തി. നെയ്യാറ്റിൻകര കീഴാറൂർ സ്വദേശി ഷാജിയുടെ മൃതദേഹമാണ് കൂട്ടുകാരന്‍റെ വീട്ടിലെ കിണറില്‍ നിന്നും അഴുകിയ നിലയിൽ കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്പാണ് 28കാരനായ ഷാജിയെ കാണാതായത്. യുവാവിനെ കാണാനില്ലെന്ന്  ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചൂടിൽ ആശ്വാസം തേടി ബിയ‍ർ വാങ്ങി, സീൽ ചെയ്ത ബിയ‍ർ കുപ്പിയിൽ ജീവനുള്ള മീൻ, മദ്യഷാപ്പ് ജീവനക്കാരും ഉപഭോക്താവും തമ്മിൽ തർക്കം
സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ