മോഷണക്കുറ്റത്തിന് 16-കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Published : Jul 27, 2019, 09:34 AM ISTUpdated : Jul 27, 2019, 10:13 AM IST
മോഷണക്കുറ്റത്തിന് 16-കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Synopsis

കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

ദില്ലി: മോഷണക്കുറ്റത്തിന് പതിനാറുകാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. വടക്കന്‍ ദില്ലിയിലെ ആദര്‍ശ് നഗറിലാണ് വീട്ടില്‍ നിന്നും മോഷ്ടിച്ചതിന് ആണ്‍കുട്ടിയെ അയല്‍വാസികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രദേശവാസിയായ കുട്ടി പരിസരത്തെ ഒരു വീട്ടില്‍ കയറി മോഷ്ടിച്ചു. മോഷണത്തിനിടെ കയ്യോടെ പിടികൂടിയ കുട്ടിയെ അയല്‍വാസികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറ‍ഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വീട്ടുടമസ്ഥനടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷന്‍ 304 പ്രകാരമാണ് അറസ്റ്റ്. 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം