
ഭോപ്പാല്‍: മാനസ്സിക സമ്മര്‍ദ്ദം സഹിക്കാനാകാതെ ലൈംഗികാതിക്രമണത്തിന് വിധേയായ പെണ്‍കുട്ടിയുടെ പിതാവ് ജീവനൊടുക്കി. മകള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളിലെ പ്രിന്‍സിപ്പല്‍ ലൈംഗിക പീഡന പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ഇയാള്‍ തൂങ്ങി മരിച്ചത്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ഇയാളുടെ 16 വയസ്സുള്ള മകളാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. ഇത് പിന്‍വലിക്കാന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ നിരന്തരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. വീടിന് സമീപത്തെ ഇലക്ട്രിക് പേസ്റ്റിലാണ് ഇയാള്‍ തൂങ്ങി മരിച്ചത്.
ഇയാളുടെ പക്കല്‍നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. പ്രിന്‍സിപ്പലിനായി എഴുതിയതായിരുന്നു ഈ കത്തെന്ന് പൊലീസ് പറഞ്ഞു. പ്രദീപ് ജയിന്‍ എന്ന അധ്യപകനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പരാതിയെത്തുടര്‍ന്ന് ഇയാളെ പൊലീസ് കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്.
ആത്മഹത്യാ കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മരിച്ചയാളുടെ ബന്ധുക്കള്‍ റോഡ് ഉപരോധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam