ഉടമ പള്ളിയിൽ പോയി, പൂട്ട് പൊളിച്ചിട്ടില്ല, 11 ലക്ഷത്തിന്റെ സ്വ‍ര്‍ണം മോഷ്ടിച്ചു, ഹാര്‍ഡ് ഡിസ്കും കൊണ്ടുപോയി

Published : May 27, 2022, 09:59 PM IST
ഉടമ പള്ളിയിൽ പോയി, പൂട്ട് പൊളിച്ചിട്ടില്ല, 11 ലക്ഷത്തിന്റെ സ്വ‍ര്‍ണം മോഷ്ടിച്ചു, ഹാര്‍ഡ് ഡിസ്കും കൊണ്ടുപോയി

Synopsis

നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് പട്ടാപ്പകൽ പണവും സ്വർണവും കവ‍‍‍ർന്നു. കടയുടമയും തൊഴിലാളികളും പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം.

കോഴിക്കോട്:  നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് പട്ടാപ്പകൽ പണവും സ്വർണവും കവ‍‍‍ർന്നു. കടയുടമയും തൊഴിലാളികളും പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. പതിനൊന്ന് ലക്ഷം രൂപയും ആഭരങ്ങളുമാണ് നഷ്ടമായത്. മോഷ്ടാവെന്ന്  സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

കോഴിക്കോട്  കമ്മത്ത് ലൈനിലെ കെപികെ. ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ഉടമ  കട പൂട്ടി പളളിയിൽ പോയി  തിരികെയെത്തിയപ്പോൾ കട തുറന്ന് കിടക്കുന്നതായി കണ്ടു. പരിശോധിച്ചപ്പോഴാണ് കടയിലുണ്ടായിരുന്ന 11 ലക്ഷം രൂപയും വിൽപനയ്ക്കായി പ്രദർശിപ്പിച്ചിരുന്ന മൂന്ന് നെക് ലേസുകളും നഷ്ടപ്പെട്ടെന്നറിഞ്ഞത്. 

എന്നാൽ ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നില്ല. താക്കോലുപയോഗിച്ച് തുറന്ന് അകത്ത് കയറിയതായാണ് സംശയം. കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്കും നഷ്ടമായിട്ടുണ്ട്.  മോഷ്ടാവെന്ന് കരുതപ്പെടുന്ന ആളുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി കളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. വിരടയാള വിദഗ്ധരെത്തി പരിശോധന നടത്തി. ടൗൺ പൊലീസ് അന്വേഷണം തുടങ്ങി 

48-കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച് കുറ്റിക്കാട്ടിൽ തള്ളി, രണ്ട് പേര്‍ പടിയിൽ

ചെന്നൈ: തമിഴ്നാട് രാമനാഥപുരത്ത് മധ്യവയസ്കയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം കത്തിച്ച് കുറ്റിക്കാട്ടിൽ തള്ളിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ ചെമ്മീൻ ഫാമിലെ ജീവനക്കാരായ ഒഡിഷ സ്വദേശികളാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട സ്ത്രീയുടെ ആഭരണങ്ങൾ ഇവർ മോഷ്ടിച്ചു വിറ്റതായും ഇവർ പൊലീസിനോട് സമ്മതിച്ചു.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു രാമനാഥപുരം വടകാട് മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ കോളിളക്കമുണ്ടാക്കിയ ദാരുണമായ കൊല. കടൽ പായൽ ശേഖരിക്കാൻ പോയ മധ്യവയസ്കയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നതിന് ശേഷം മൃതദേഹം ഇവിടെയുള്ള ചെമ്മീൻ ഫാമിന് സമീപമുള്ള പൊന്തക്കാട്ടിൽ തള്ളുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ചെമ്മീൻ ഫാമിലെ ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് നാട്ടുകാർ ആരോപിച്ച് നാട്ടുകാർ മണിക്കൂറുകളോളം ദേശീയപാത ഉപരോധിച്ചു. രോക്ഷാകുലരായ നാട്ടുകാർ ചെമ്മീൻ ഫാമിന് തീയിടുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തിരുന്നു.

ഇവിടെ നിന്ന് ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്ത 6 ഒഡിഷ സ്വദേശികളിൽ മൂന്ന് പേരാണിപ്പോൾ കുറ്റം സമ്മതിച്ചത്. ബലാത്സംഗം ചെയ്തതിന് ശേഷം സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ അഴിച്ചെടുത്ത് രാമനാഥപുരത്തെ ജ്വല്ലറിയിൽ വിറ്റതായും ഇവർ പൊലീസിനോട് സമ്മതിച്ചു. തുടർന്ന് ശരീരം കത്തിച്ച് പൊന്തക്കാട്ടിൽ ഉപേക്ഷിച്ചു. കസ്റ്റഡിയിലുണ്ടായിരുന്ന മറ്റ് നാല് തൊഴിലാളികൾ നിരപരാധികളാണെന്നും കണ്ടെത്തി. ഇവർ ചെമ്മീൻകെട്ടിന്‍റെ തൊഴിലാളി ഷെഡ്ഡിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് കുറ്റകൃത്യം നടന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയശേഷം തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്