
ചേർത്തല: കൊല്ലപ്പെട്ട നവവധു ഹെനയുടെ കരച്ചില്‍ മിക്ക ദിവസങ്ങളിലും കേട്ടിരുന്നതായി അയല്‍ക്കാര്‍ ഭര്‍ത്താവ് അപ്പുക്കുട്ടനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു അയല്‍ക്കാര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചത്. ബൈപൊളർ ഡിസോർഡർ രോഗിയായ ഹെനക്ക് ഭർത്താവ് അലോപതി മരുന്നു നിഷേധിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു.
ആറ് മാസത്തെ ദാന്പത്യം . ഇതിനിടയില്‍ ഹെന നിരന്തരം ക്രൂര പീഡനങ്ങള്ക്ക് ഇരയായെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ചേര്‍ത്തല കാളികുളത്തെ ഭര്തൃവീട്ടിൽ അപ്പുക്കുട്ടനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ അയൽക്കാര്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തി. മിക്ക ദിവസങ്ങളിലും ഹെനയുടെ കരച്ചില്‍ കേൾമായിരുന്നുവെന്ന് അയൽക്കാര്‍ പൊലീസിനോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ അയൽക്കാരുടെ വിശദമായ മൊഴിയെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.
ബൈപൊളാർ ഡിസോർഡർ രോഗിയൊരുന്ന ഹെനക്ക് ഭര്‍ത്താവ് അലോപതി മരുന്നു നിഷേധിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു. പ്രദേശത്തെ നാട്ടുവൈദ്യനായിരുന്നു അപ്പുക്കുട്ടന്‍. അലോപ്പതിക്ക് പകരം ഇയാല്‍ നാട്ടുവൈദ്യ ചികിത്സ നടത്തി. ഇത് ഹെനയുടെ ആരോഗ്യത്തെ ബാധിച്ചെന്നും ബന്ധുക്കൾ പറയുന്നു. അപ്പുക്കുട്ടനെ കോടതിയിൽ ഹാജരാക്കി ജുഡിഷ്യല് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
കേരളാ ഹൗസ് ക്വാർട്ടേഴ്‌സിലെ ലൈംഗിക അതിക്രമ കേസ്, ജീവനക്കാരന് സസ്പെൻഷൻ
കൊലപാതകം, ഗാർഹിക പീഡനം എന്നീ വകുപ്പുകളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചിരുന്നുവന്നാണ് ബന്ധുക്കളുടെ മൊഴി. ഇക്കാര്യത്തില്‍ തെളിവുകൾ ശേഖരിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട വകുപ്പുകളും ചുമത്തും. തിങ്കളാഴ്ച അപ്പുക്കുട്ടനെ പൊലീസ് കസ്റ്റഡിയില് വാങ്ങി വിശദമായി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തിൽ ഹേനയുടെ ബന്ധുക്കൾ സംശയമുയർത്തിയ സാഹചര്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പൊലീസ് സർജ്ജനാണ് പോസ്റ്റുമോർട്ടം നടത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനകളെ തുടർന്ന് പോലീസ് ആസൂത്രിതമായി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. കുളിപ്പിക്കാനുള്ള ശ്രമത്തിനിടെ ഹേന എതിർപ്പുയർത്തിയപ്പോൾ നടത്തിയ മർദ്ദനത്തിനിടെയാണ് മരിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തലക്കുള്ളിലെ 13 പരിക്കുകൾ ഉൾപ്പെടെ 28 ഭാഗങ്ങളിൽ പരിക്കുണ്ടായിരുന്നതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.