അലി ഉബൈറാൻ മുമ്പ് മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടു പോകാനും ശ്രമിച്ചു; പിന്നിൽ സ്വർണ്ണ ഇടപാടിലെ തർക്കം

Published : Oct 30, 2022, 09:07 AM ISTUpdated : Oct 30, 2022, 12:42 PM IST
അലി ഉബൈറാൻ മുമ്പ് മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടു പോകാനും ശ്രമിച്ചു; പിന്നിൽ സ്വർണ്ണ ഇടപാടിലെ തർക്കം

Synopsis

പ്രധാന പ്രതി അലി ഉബൈറാൻ മുമ്പ് മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടു പോകാനും ശ്രമിച്ചിരുന്നതായാണ് കണ്ടെത്തൽ. കോഴിക്കോട് കടിയങ്ങാട് വെച്ച് ഒരു മാസം മുമ്പായിരുന്നു സംഭവമുണ്ടായത്.

കോഴിക്കോട് : താമരശ്ശേരിയിലെ വ്യാപാരിയായ അഷ്‌റഫിനെ തട്ടികൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൂടുതൽ കണ്ടെത്തലുകൾ. പ്രധാന പ്രതി അലി ഉബൈറാൻ മുമ്പ് മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടു പോകാനും ശ്രമിച്ചിരുന്നതായാണ് കണ്ടെത്തൽ. കോഴിക്കോട് കടിയങ്ങാട് വെച്ച് ഒരു മാസം മുമ്പായിരുന്നു സംഭവമുണ്ടായത്. വിദേശത്തുള്ള സ്വർണ്ണ ഇടപാട സംബന്ധിച്ച തർക്കമാണ് ഇതിലേക്ക് നയിച്ച കാരണമെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ, അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ മൂന്നു പേർക്ക് വേണ്ടി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. ഇവരെ ചോദ്യം ചെയ്താൽ കൂടുതൽ വിവരം ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ. 
യുവ നക്ഷത്രങ്ങളേപ്പോലും കൃത്യമായി അറിയാം; സൃഷ്ടിയുടെ സ്തംഭങ്ങളിലെ പുതു ചിത്രവുമായി ജെയിംസ് വെബ്ബ് 

കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അഷറഫ് മൂന്നു ദിവസങ്ങൾക്ക് ശേഷം തിരികെയെത്തുകയായിരുന്നു. ഇയാൾക്കായി വിപുലമായ അന്വേഷണം നടക്കുന്നതിനിടയാണ് ചൊവ്വാഴ്ച രാത്രിയോടെ വീട്ടിലെത്തിയത്. തന്നെ ഇന്ന് രാവിലെ കൊല്ലത്ത് കണ്ണ് കെട്ടി ഇറക്കിവിടുകയായിരുന്നുവെന്നണ് അഷറഫ് പറയുന്നത്. കൊല്ലത്ത് നിന്ന് ബസിൽ കയറി കോഴിക്കോട്ടെത്തി. തട്ടിക്കൊണ്ടു പോകലിനിടെ മൊബൈൽ ഫോൺ നഷ്ടമായതിനാൽ ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ഇയാള് പറയുന്നു. ഇയാളിൽ നിന്ന് വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും. 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ