പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ  പീഡിപ്പിച്ചു, യുവാവിന് 19 വർഷം കഠിന തടവും പിഴയും ശിക്ഷ 

Published : Oct 29, 2022, 09:03 PM IST
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ  പീഡിപ്പിച്ചു, യുവാവിന് 19 വർഷം കഠിന തടവും പിഴയും ശിക്ഷ 

Synopsis

12 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. കുന്നംകുളം ഫാസ്ട്രാക്ക് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.  

തൃശ്ശൂർ : തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ  പീഡിപ്പിച്ച കേസിൽ യുവാവിന് 19 വർഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ. 2015 ലാണ് കേസിനാസ്പദമായ സംഭവം. ഇയ്യാൽ സ്വദേശി ജനീഷാണ് കേസിലെ പ്രതി. ബന്ധുവീട്ടിൽ എത്തിയ കുട്ടിയെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എരുമപ്പെട്ടി പൊലീസാണ് കേസന്വേഷിച്ചത്. 12 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. കുന്നംകുളം ഫാസ്ട്രാക്ക് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.   

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ