
കൊച്ചി: കൊച്ചിയിൽ പതിനാറുകാരനെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. കമ്പിവടി കൊണ്ട് കൈ തല്ലിയൊടിക്കുകയും കത്രികകൊണ്ട് വരഞ്ഞ് മുറിവേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തിൽ പതിനാറുകാരന്‍റെ അമ്മ രാജേശ്വരി(31), മുത്തശ്ശി വലർമതി (49), രാജേശ്വരിയുടെ സുഹൃത് സനീഷ് (32) എന്നിവരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. സനീഷ് സ്ഥിരമായി വീട്ടിലെത്തുന്നത് മകൻ ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദനം.
ഇക്കഴിഞ്ഞ ഞായറാഴ്ച സംഭവം. കളമശ്ശേരി വിടാക്കുഴ രണ്ട് സെന്റ് കോളനിക്കടുത്തായി താമസിക്കുന്ന രാജേശ്വരിയാണ് മകനെ ക്രൂരമായി ആക്രമിച്ചത്. രാജേശ്വരിയും സുഹൃത്ത് രാജേഷും രാത്രി വീട്ടിൽ വച്ച് മദ്യപിക്കുന്നത് പതിവായിരുന്നു. ഇത് മകൻ ചോദ്യം ചെയ്തതോടെ വാക്കേറ്റമായി. തുടർന്നാണ് രാജേശ്വരിയും അമ്മൂമ്മ വലർമതിയും പതിനാറുകാരനെ തല്ലിച്ചതച്ചത്. ഒരുകൈ തല്ലിയൊടിച്ചു. ദേഹത്തും തോളിലും കമ്പി വടികൊണ്ട് തല്ലി. വാരിയെല്ലിന്റെ ഭാഗത്ത് കത്രിക കൊണ്ട് വരഞ്ഞു.
കുട്ടിയുടെ ഒരു കൈ പ്ലാസ്റ്റർ ഇട്ട നിലയിലും മറ്റൊരു കൈയ്യിൽ മർദ്ദനമേറ്റ് നീരുവന്ന നിലയിലുമാണ്. രാജേശ്വരിക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഇതിൽ മൂത്ത മകനെയാണ് ഇവർ ക്രൂരമായി മർദിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുട്ടിയുടെ മുത്തച്ഛനാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദനമേറ്റ പരിക്കാണെന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മാതാവിനെയും സുഹൃത്തിനെയും അമ്മൂമ്മയെയും അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Read More : കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ; പരാതിക്കാരിയായ ഭാര്യയെ ഭർത്താവ് വീട്ടിൽ കയറി വെട്ടിക്കൊന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam