യുവാവിന്‍റെ തലയും കൈകാലും അറുത്ത് ചാക്കിൽ തള്ളി; അമ്മയും സഹോദരനും പിടിയിൽ

Published : Feb 18, 2020, 11:40 AM ISTUpdated : Feb 18, 2020, 12:39 PM IST
യുവാവിന്‍റെ തലയും കൈകാലും അറുത്ത് ചാക്കിൽ തള്ളി; അമ്മയും സഹോദരനും പിടിയിൽ

Synopsis

കൊലനടത്തിയ ശേഷം മെഷീൻ വാളുപയോഗിച്ച് കൈകാലുകൾ അറുത്ത് മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിക്കുകയായിരുന്നു.

ചെന്നൈ: തമിഴ്നാട് കമ്പത്ത് യുവാവിനെ കൊന്ന് തലയും കൈകാലുകളും അറുത്ത് മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ അമ്മയും സഹോദരനും അറസ്റ്റിൽ. കമ്പം സ്വദേശി വിഗ്നേശ്വരനെ കൊന്ന സംഭവത്തിൽ അമ്മ സെൽവി, സഹോദരൻ ഭാരത് എന്നിവരാണ് അറസ്റ്റിലായത്. യുവാവിന്റെ അമിത ലഹരി ഉപയോഗത്തെച്ചൊല്ലിയും സ്വഭാവദൂഷ്യത്തെ ചൊല്ലിയുമുണ്ടായ തര്‍ക്കമാണ് കൊലയിൽ കലാശിച്ചെന്നാണ് പ്രതികൾ പറയുന്നത്. 

കൊലനടത്തിയ ശേഷം മെഷീൻ വാളുപയോഗിച്ച് കൈകാലുകൾ അറുത്ത് മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന് സമീപത്തെ കനാല്‍ മീന്‍ പിടിക്കുകയായിരുന്ന സംഘമാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 

ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന് ഇരു ചക്രവാഹനത്തില്‍ എത്തി രാത്രി ചാക്കില്‍ സാധനങ്ങള്‍ കനാലിലേക്ക് തള്ളുന്നത് കണ്ടിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. സംശയം തോന്നിയ ഇവര്‍ ചാക്ക് അഴിച്ചുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. അറസ്റ്റിലായ പ്രതികളെ തേനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വൈദ്യുതി ലൈൻ പൊട്ടി വീണിട്ടും ലോറി നിർത്തിയില്ല,കൊല്ലത്ത് അമിത ലോഡുമായി എത്തിയ ലോറിക്കായി വൈദ്യുതി ലൈൻ ഉയർത്തിയ 60കാരന് ഷോക്കേറ്റു
9 മാസം മുൻപ് വിവാഹം, അഞ്ച് മാസം ഗർഭിണി, ഗാർഹിക പീഡനം താങ്ങാനായില്ല, തീ കൊളുത്തി ജീവനൊടുക്കി 19കാരി