
ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് കുഞ്ഞുങ്ങളെ കനാലിലെറിഞ്ഞ ശേഷം യുവതി ജീവനൊടുക്കി. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. മാണ്ഡ്യ സ്വദേശിയായ ജ്യോതി(33) മക്കളായ പവൻ, നിസർഗ് എന്നിവരാണ് മരിച്ചത്. പത്തു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെയാണ് യുവതി മാണ്ഡ്യ കനാലിലെറിഞ്ഞത്.
ജ്യോതി കനാലിൽ ചാടുന്നതു കണ്ട കർഷകർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. പിന്നീട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ജ്യോതിയുടെയും കുട്ടികളുടയും ശരീരത്തിനായി കനാലിൽ തിരച്ചിൽ തുടരുകയാണ്. മാണ്ഡ്യ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
Read More: ഓട്ടിസം ബാധിച്ച 8 വയസുകാരനെ കൊടുംതണുപ്പില്‍ ഉപേക്ഷിച്ചു; പൊലീസുകാരനായ പിതാവും കാമുകിയും അറസ്റ്റില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam