ടിക്കി ആപ്പ് വഴി പരിചയം, സിനിമ വാഗ്ദാനം; അധ്യാപികയുടെ മോര്‍ഫ് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, തട്ടിപ്പ്

Published : Feb 16, 2023, 10:36 PM ISTUpdated : Feb 16, 2023, 10:38 PM IST
ടിക്കി ആപ്പ് വഴി പരിചയം, സിനിമ വാഗ്ദാനം; അധ്യാപികയുടെ മോര്‍ഫ് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, തട്ടിപ്പ്

Synopsis

കൊവിഡിന്‍റെ തുടക്കത്തിലാണ് ടിക്കി എന്ന സാമൂഹിക മാധ്യമം വഴി സണ്ണി അറക്കാപ്പറമ്പില്‍ എന്ന നിലമ്പൂര്‍ സ്വദേശിയായ ജോസഫ് തോമസ് കൊല്ലം സ്വദേശിയായ അധ്യാപികയെ പരിചയപ്പെടുന്നത്.

തിരുവനന്തപുരം: മകനെ സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് വിശ്വസിപ്പിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത് അധ്യാപികയില്‍ നിന്ന് തട്ടിയെടുത്തത് ആറ് ലക്ഷം രൂപ. ടിക്കി ആപ്പ് വഴി പരിചയപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ചാറ്റും മോര്‍ഫ് ചെയ്ത ഫോട്ടോകളും പ്രചരിപ്പിക്കും എന്നായിരുന്നു തട്ടിപ്പു സംഘത്തിന്‍റെ ഭീഷണി. സാമൂഹിക മാധ്യമങ്ങള്‍ വഴി അധ്യാപികയ്ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ തുടര്‍ന്നതോടെ പൊലീസില്‍ കൊടുത്ത പരാതിയില്‍ നിലമ്പൂര്‍, തിരുവനന്തപുരം സ്വദേശികളായ സണ്ണി, റാണി എന്നിവര്‍ക്കെതിരെ കേസെടുത്തു. 

കൊവിഡിന്‍റെ തുടക്കത്തിലാണ് ടിക്കി എന്ന സാമൂഹിക മാധ്യമം വഴി സണ്ണി അറക്കാപ്പറമ്പില്‍ എന്ന നിലമ്പൂര്‍ സ്വദേശിയായ ജോസഫ് തോമസ് കൊല്ലം സ്വദേശിയായ അധ്യാപികയെ പരിചയപ്പെടുന്നത്. സിനിമാ നിര്‍മാതാവാണെന്നും മകനെ അഭിനയിപ്പിക്കാം എന്നുമായിരുന്നു വാഗ്ദാനം. ഇതോടെ അധ്യാപിക ഇയാളുമായി സൗഹൃദത്തിലായി. പണം കടം വാങ്ങിത്തുടങ്ങി. തിരിച്ചുചോദിച്ചപ്പോള്‍ കൊടുത്തില്ല. പിന്നാലെ തിരുവനന്തപുരം സ്വദേശിയായ റാണി രവി എന്ന ടിക്കി ഐഡിയില്‍ നിന്ന് അധ്യാപികയെ ഭീഷണിപ്പെടുത്തിത്തുടങ്ങി.

സണ്ണിക്ക് അയച്ച ചാറ്റും മോര്‍ഫ് ചെയ്ത് ഫോട്ടോയും വീട്ടുകാര്‍ക്കും സ്കൂളിലും അയച്ചുകൊടുക്കും എന്നായിരുന്നു ഭീഷണി. ബ്ലാക്ക് മെയിലിംഗ് തുടർന്നതോടെ അധ്യാപിക ഗൂഗിൾ പേ വഴി പല തവണയായി വീണ്ടും പണം അയച്ചുകൊടുത്തു. അധ്യാപികയുടെ പരാതിയിൽ കൊല്ലം റൂറല്‍ സൈബര്‍ പൊലീസ് എടുത്ത എഫ്ഐആറിൽ ആറ് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പറയുന്നത്.  

സണ്ണി നിലമ്പൂര്‍, റാണി എന്നിവര്‍ക്കെതിരെ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. കേസെടുത്ത ശേഷവും ചെയ്ത ശേഷവും അധ്യാപികയ്ക്കെതിരെ ഭീഷണി തുടരുകയാണെന്നാണ് പരാതി. സണ്ണിക്കും റാണിക്കുമെതിരെ വേറെയും നിരവധി പരാതികൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. പക്ഷെ ടിക്കി ആപ്പിൽ ഇപ്പോഴും സജീവമായ സണ്ണി എവിടെയാണെന്ന് അറിയില്ലെന്നും പൊലീസ് പറയുന്നു.

വെള്ളമടിച്ചെത്തി അമ്മയെയും വല്യമ്മയെയും സ്ഥിരം തല്ലും; യുവാവിനെ 'പൊക്കി അകത്തിട്ട്' പൊലീസ്

PREV
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്