കാമുകിക്കൊപ്പം ജീവിക്കാൻ 2 വയസുള്ള മകനെ ഒഴിവാക്കണം, കൊന്ന് പുഴയിൽ തള്ളി; മണിക്കൂറുകൾക്കുള്ളിൽ അച്ഛൻ പിടിയിൽ

Published : Apr 20, 2023, 12:43 PM ISTUpdated : Apr 20, 2023, 10:11 PM IST
കാമുകിക്കൊപ്പം ജീവിക്കാൻ 2 വയസുള്ള മകനെ ഒഴിവാക്കണം, കൊന്ന് പുഴയിൽ തള്ളി; മണിക്കൂറുകൾക്കുള്ളിൽ അച്ഛൻ പിടിയിൽ

Synopsis

ഒരുമിച്ച് കഴിയാൻ ഭാര്യയെയും കുട്ടിയെയും കൊല്ലണണെന്ന് കാമുകി ആവശ്യപ്പെട്ടെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്

മുംബൈ: രണ്ടു വയസുകാരനായ മകനെ കൊന്ന് പുഴയിൽ തള്ളിയ അച്ഛൻ മുംബൈയിൽ പിടിയിലായി. ഇന്നലെയാണ് മാഹിമിൽ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. 30 കാരനായ റഹ്മത്ത് അലി ഷൗക്കത്ത് അലി അൻസാരി ആണ് കേസിൽ അറിസ്റ്റിലായത്. കാമുകിക്കൊപ്പം കഴിയാനാണ് മകനെ കൊന്നതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഒരുമിച്ച് കഴിയാൻ ഭാര്യയെയും കുട്ടിയെയും കൊല്ലണണെന്ന് കാമുകി ആവശ്യപ്പെട്ടെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.

ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഭാര്യയും സുഹൃത്തും, ശത്രുക്കളായി, വീണ്ടും കൊലപാതകം, തെളിഞ്ഞതിങ്ങനെ!

റഹ്മത്ത് അലി ഷൗക്കത്ത് അലി അൻസാരി ഭാര്യ തഹീറ ബാനോക്കും രണ്ട് വയസ്സുള്ള മകൻ മുഹമ്മദ് അസദ് എന്നിവർക്കൊപ്പമാണ് ധാരാവിയിലെ ഹയാത്ത് കോമ്പൗണ്ടിനടുത്ത് താമസിച്ചുവന്നിരുന്നത്. അതിനിടയിലാണ് ഇയാൾക്ക് മറ്റൊരു ബന്ധം ഉണ്ടായത്. ഭാര്യയും മകനും ജീവിതത്തിൽ ഇല്ലെങ്കിൽ മാത്രമേ വിവാഹം കഴിക്കൂ എന്ന് പെൺ സുഹൃത്ത് പറഞ്ഞതിനെ തുടർന്നാണ് കൊലപാതകം ചെയ്തതെന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്. ഇക്കാര്യം പൊലീസ് തന്നെയാണ് വ്യക്തമാക്കിയത്.

മകൻ അസദിന് ചോക്ലേറ്റ് വാങ്ങി നൽകാം എന്ന് പറഞ്ഞാണ് അൻസാരി കൂട്ടുകൊണ്ടുപോയത്. എന്നാൽ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മകനെ ശ്വാസം മുട്ടിച്ച് കൊന്നു. അതിന് ശേഷമാണ് മകന്‍റെ ശരീരം പുഴയിലേക്ക് എറിഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

മുംബൈയിലെ മാഹിമിലാണ് ഇന്നലെ പ്ലാസ്റ്റിക് കവറിൽ കുഞ്ഞിന്‍റെ മൃതദേഹം നാട്ടുകാർ കാണുന്നത്. തുടർന്ന് ഷാഹു നഗർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അൻസാരിയുടെ മകനാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്. വീട്ടിലെത്തി അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്. ഇയാൾ ഉത്തർപ്രദേശിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം