മൂന്നരവയസ്സുകാരിയെ പിതാവിന്‍റെ സുഹൃത്ത് ഏഴാം നിലയില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞു കൊലപ്പെടുത്തി

Published : Sep 08, 2019, 09:19 AM IST
മൂന്നരവയസ്സുകാരിയെ പിതാവിന്‍റെ സുഹൃത്ത് ഏഴാം നിലയില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞു കൊലപ്പെടുത്തി

Synopsis

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവും അനിലും സ്കൂള്‍ സുഹൃത്തുക്കളാണ്

മുംബൈ: മൂന്നരവയസ്സുകാരിയെ പിതാവിന്‍റെ സുഹൃത്ത് ഏഴാം നിലയില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തി. സനയാ ഹതിരാമണി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 7.30 യോടെ മുംബൈയിലെ കൊളാബയിലാണ് ക്രൂരകൃത്യം നടന്നത്. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലക്കുറ്റം ചുമത്തി പ്രതി അനില്‍ ചുഗാനിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കൊലപാതകത്തിന്‍റെ കാരണം ഇതുവരേയും വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവും അനിലും സ്കൂള്‍ സുഹൃത്തുക്കളാണ്. ഇന്നലെ വൈകിട്ട് കൊല്ലപ്പെട്ട സനയാ ഹതിരാമണയുടെ വീട്ടിലെത്തിയ പ്രതി സനയയെയും സഹോദരിയെയും വീട്ടിലേക്ക് ക്ഷണിച്ചു. 

ഇതനുസരിച്ച് വീട്ടിലെത്തിയ കുട്ടികളില്‍ സനയയെ എടുത്ത് റൂമിനുള്ളിലേക്ക് പോയ അനില്‍ ജനല്‍ വഴി കുട്ടിയെ താഴേയ്ക്ക് എറിയുകയായിരുന്നു. താഴെ പാര്‍ക്ക് ചെയ്ത കാറിന് മുകളില്‍ വീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംഭവം നടന്നത് കഴിഞ്ഞ 21ന് പന്തളത്ത്; പരിശോധിച്ചത് 100ലേറെ സിസിടിവി ദൃശ്യങ്ങൾ, വയോധികനെ ആക്രമിച്ച് സ്കൂട്ടർ തട്ടിയെടുത്ത 4 പ്രതികൾ പിടിയിൽ
കൊടുവളളിയിൽ 3 യുവാക്കളെ ക്രൂരമായി മർ​ദിച്ച് ഒരു സംഘം ആളുകൾ; ആളുമാറി മർദിച്ചതെന്ന് സൂചന, ബേക്കറിയിൽ സാധനം വാങ്ങാനെത്തിയപ്പോൾ ആക്രമണം