തിരുവനന്തപുരം കഠിനംകുളത്ത് മാനസികാസ്വാസ്ഥ്യമുള്ള യുവതിക്ക് പീഡനം; രണ്ടുപേർ പിടിയിൽ

Published : Sep 07, 2019, 11:08 PM IST
തിരുവനന്തപുരം കഠിനംകുളത്ത് മാനസികാസ്വാസ്ഥ്യമുള്ള യുവതിക്ക് പീഡനം; രണ്ടുപേർ പിടിയിൽ

Synopsis

വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് വീട്ടിൽ അതിക്രമിച്ച് കയറി 42 വയസ്സുള്ള സ്ത്രീയെ ഇരുവരും പീഡിപ്പിച്ചത്. വീട്ടിൽ ആരും ഇല്ലാത്ത സമത്തായിരുന്നു സംഭവം.   

തിരുവനന്തപുരം: കഠിനംകുളത്ത് മാനസികാസ്വാസ്ഥ്യം ഉള്ള സ്ത്രീയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. പെരുമാതുറ സ്വദേശികളായ സുൽഫി, സെയ്‍ദ് അലി എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് വീട്ടിൽ അതിക്രമിച്ച് കയറി 42 വയസ്സുള്ള സ്ത്രീയെ ഇരുവരും പീഡിപ്പിച്ചത്. വീട്ടിൽ ആരും ഇല്ലാത്ത സമത്തായിരുന്നു സംഭവം. 

യുവതിയുടെ അച്ഛൻ ആശുപത്രിയിൽ ചികിത്സയിലായണ്. അമ്മ ആശുപത്രിയിൽ പോയ സമയം മനസ്സിലാക്കിയാണ് ഇരുവരും അതിക്രമിച്ച് കടന്നത്. വൈകീട്ട് യുവതിയുടെ അമ്മ തിരിച്ചെത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുൽഫിയെും സയ്ദ് അലിയെയും കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരം പരിസരവാസികളാണ്. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മണിയറയിൽ കത്തിയുമായി കാത്തിരുന്ന് നവവധു, ചെറിയച്ഛനൊപ്പം ഒളിച്ചോടിയത് ഭർത്താവിന്റെ വീട് കൊള്ളയടിച്ച്
പരസ്യമായി ചുംബിച്ചുവെന്ന് പരിസരവാസികൾ, ഉഗാണ്ടയിൽ പ്രശസ്ത സംഗീതജ്ഞയും സുഹൃത്തും നേരിടുന്നത് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം