രണ്ട് യുവതികളെ കൊലപ്പെടുത്തിയതായി ചാനല്‍ പരിപാടിയില്‍ ടാക്സി ഡ്രൈവറുടെ വെളിപ്പെടുത്തല്‍; പൊലീസ് അറസ്റ്റ് ചെയ്തു

Published : Jan 16, 2020, 05:01 PM ISTUpdated : Jan 16, 2020, 05:03 PM IST
രണ്ട് യുവതികളെ കൊലപ്പെടുത്തിയതായി ചാനല്‍ പരിപാടിയില്‍  ടാക്സി ഡ്രൈവറുടെ വെളിപ്പെടുത്തല്‍; പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

2010ല്‍ തന്നെ മറ്റൊരു കൊലപാതകത്തില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. വിചാരണ കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിച്ചു. 

ചണ്ഡീഗഡ്:  രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് ടിവി ചാനല്‍ പരിപാടിക്കിടെ വെളിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈവ് പ്രോഗ്രാമിനിടെയാണ് യുവാവ് കുറ്റസമ്മതം നടത്തിയത്. ടാക്സി കാര്‍ ഡ്രൈവറായ മനീന്ദര്‍ സിംഗിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്. 10 വര്‍ഷം മുമ്പാണ് ഇയാള്‍ യുവതികളെ കൊലപ്പെടുത്തിയത്. തന്നോടൊപ്പം ഒരുമിച്ച് താമസിച്ചിരുന്ന കാമുകിയും നഴ്സുമായ സരബ്ജിത് കൗറിനെയാണ്  2010 ന്യൂ ഇയര്‍ ദിനത്തില്‍ ഇയാള്‍ ആദ്യം കൊലപ്പെടുത്തിയത്.

യുവതിക്ക് ബന്ധുവായ മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്നും അതുകൊണ്ട് കൊലപ്പെടുത്തിയെന്നും ഇയാള്‍ പരിപാടിയില്‍ പറഞ്ഞു. അതിന് മുമ്പ് കര്‍ണാലിലെ രേണു എന്ന യുവതിയെ കൊലപ്പെടുത്തിയതും യുവാവ് വെളിപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശിയുമായി യുവതിക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ചാനലില്‍ വെളിപ്പെടുത്തിയ ഉടനെ പൊലീസ് സ്റ്റുഡിയോയിലെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

2010ല്‍ തന്നെ മറ്റൊരു കൊലപാതകത്തില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. വിചാരണ കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍, രണ്ട് യുവതികളുടെ കൊലപാതകം പൊലീസിന് തെളിയിക്കാനായിരുന്നില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും; അപകടത്തിൽപ്പെട്ടത് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ പോയ സംഘം
സർവ്വീസ് തീരാൻ ആറരവർഷം, വഴിവിട്ട കാര്യങ്ങൾക്ക് കൂട്ടുനിന്നില്ല, അസോസിയേഷന്റെ കണ്ണിലെ കരടായി, പ്രതികാര നടപടി ഭയന്ന് സ്വയം വിരമിച്ച് പൊലീസ് ഉദ്യോഗസ്ഥൻ