ലൈംഗിക പീഡനം പുറത്ത് പറയരുതെന്ന് 'ഡി കമ്പനി'യുടെ ഭീഷണി; വ്യവസായിക്കെതിരെ മുംബൈ യുവതി

Published : Jun 16, 2022, 03:46 PM ISTUpdated : Jun 16, 2022, 03:57 PM IST
ലൈംഗിക പീഡനം പുറത്ത് പറയരുതെന്ന് 'ഡി കമ്പനി'യുടെ ഭീഷണി; വ്യവസായിക്കെതിരെ മുംബൈ യുവതി

Synopsis

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ ബലാത്സംഗം നേരിട്ട യുവതിയെ പ്രതി ഭീഷണിപ്പെടുത്തിയതായി പൊലീസ്..

മുംബൈ: പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് 35 കാരിയായ എഴുത്തുകാരിയെ  ബലാത്സംഗം ചെയ്ത് 75കാരനായ വ്യവസായി. ബലാത്സംഗത്തിന് പിന്നാലെ സംഭവം പുറത്തറിയരുതെന്ന് പ്രതി ഇവരെ ഭീഷണിപ്പെടുത്തി. ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം പറഞ്ഞാണ് തന്നെ പ്രതി ഭീഷണിപ്പെടുത്തിയതെന്ന് യുവതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ ബലാത്സംഗം നേരിട്ട യുവതിയെ പ്രതി ഭീഷണിപ്പെടുത്തിയതായും പൊലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന് പറഞ്ഞതായും പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

മുംബൈയിലെ അംബോലി പൊലീസ് സ്‌റ്റേഷനിലാണ് യുവതി ബിസിനസുകാരനെതിരെ പരാതി നൽകിയത്. വ്യവസായിക്കെതിരെ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തി "ഡി" സംഘത്തിൽ നിന്ന് വിളിച്ചുവെന്നതിനാൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ആരോപണവിധേയനായ വ്യവസായി ആക്രമിക്കപ്പെട്ട സ്ത്രീയിൽ നിന്ന് രണ്ട് കോടി രൂപ കടം വാങ്ങിയെങ്കിലും തിരികെ നൽകിയില്ല. 

കൂടാതെ,  സ്ത്രീ തനിക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്താൻ ശ്രമിച്ചപ്പോൾ, ആരോപണവിധേയനായ വ്യവസായിയും ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ടവരും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് നേരിട്ട് ഭീഷണിപ്പെടുത്തി. ഈ കേസിന്റെ അന്വേഷണം നിലവിൽ അംബോലി പൊലീസിൽ നിന്ന് എംഐഡിസി പൊലീസിലേക്ക് മാറ്റി. യുവതിയുടെ അവകാശവാദം എംഐഡിസി പൊലീസ് അന്വേഷിച്ച് വരികയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകി, പഞ്ചായത്തംഗത്തിനും സുഹൃത്തിനും ഗുണ്ടാസംഘത്തിന്റെ മർദ്ദനം