ഫോണില്‍ ശല്യം, വിടാതെ പിന്തുടര്‍ന്നു; ആല്‍ബിന്‍ പ്രിന്‍സിയെ ആക്രമിച്ചത് ആസൂത്രിതമായി, ആത്മഹത്യ ശ്രമവും

By Web TeamFirst Published Feb 1, 2023, 2:49 PM IST
Highlights

ഒരേ നാട്ടുകാരായ പ്രിൻസിക്ക് കുട്ടികാലം മുതൽ ആൽബിനെ അറിയാമായിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് ആൽബിൽ ആൻസിയോടുള്ള സ്നേഹം വെളിപ്പെടുത്തി. എന്നാൽ ആൻസി പ്രണയാഭ്യര്‍ത്ഥന നിരാകരിച്ചു. 

ഇടുക്കി: മൂന്നാറില്‍ കഴിഞ്ഞ ദിവസം ടിടിഐ വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം ആസൂത്രിതമെന്ന് പൊലീസ്. പ്രണയം നിരസിച്ചതിലുള്ള പകമൂലം പ്രതി പെണ്‍കുട്ടിയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും നിരന്തരം പിന്തുടര്‍ന്നുവെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മുൻ സുഹൃത്തും പാലക്കാട് സ്വദേശിയുമായ ആല്‍വിനാണ് കഴിഞ്ഞ ദിവസം മൂന്നാറിലെ ഗവൺമെന്‍റ് ടിടിസി കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന പ്രിന്‍സിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

ആക്രമണത്തിന് ശേഷം മുങ്ങിയ പ്രതിയെ പിന്നീട്  കൈ ഞരബ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പഴയ മൂന്നാർ സിഎസ് ഐ പളളിക്ക് സമീപത്താണ് ആല്‍വിനെ കണ്ടെത്തിയത്.  യുവാവിനെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലർച്ചെ രണ്ടരയോടെ മൂന്നാറിലെ ടൂറിസ്റ്റ് ഗൈഡുമാരാണ് പള്ളിക്ക് സമീപം യുവാവിനെ കണ്ടത്. തുടർന്ന് എസ്ഐയെ വിവരമറിക്കുകയായിരുന്നു. പൊലീസെത്തിയാണ് പ്രതിയെ ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ വൈകുന്നേരമാണ് മൂന്നാറിൽ ടിടിഐ വിദ്യാർത്ഥിനിയെ മുന്‍ സുഹൃത്ത് വെട്ടി പരിക്കേൽപ്പിച്ചത്. പാലക്കാട് കോഴിപ്പാറ ഇട്ടിപുരത്ത് വീട്ടിൽ ആൽബർട്ട് സൗരിയർ മകൾ പ്രിൻസിയെ ആണ് (20) യുവാവ് ആക്രമിച്ചത്.

വെട്ടേറ്റ്   തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ   വൈകുന്നേരം 6 മണിയോടെയാണ് സംഭവം. പഴയ മൂന്നാർ  ഗവൺമെന്‍റ് ടിടിസി കോളേജില്‍   പഠിക്കുന്ന പ്രിൻസി സ്കൂൾ കഴിഞ്ഞ് താമസസ്ഥലമായ നിർമ്മല ഹോസ്റ്റലിലേക്ക് പോകുംവഴി  സീ സെവൻ ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. ഒരേ നാട്ടുകാരായ പ്രിൻസിക്ക് കുട്ടികാലം മുതൽ ആൽബിനെ അറിയാമായിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് ആൽബിൽ ആൻസിയോടുള്ള സ്നേഹം വെളിപ്പെടുത്തി. എന്നാൽ ആൻസി പ്രണയാഭ്യര്‍ത്ഥന നിരാകരിച്ചു. 

ഇതിനിടെ  ടിടിസി വിദ്യാഭ്യാസത്തിനായി യുവതി നാട്ടിൽ നിന്നും മൂന്നാറിലെത്തി. എന്നാൽ യുവതിയുടെ ഫോൺ നംബർ സംഘടിപ്പിച്ച് ആൽബിൻ ശല്യപ്പെടുത്തൽ തുടർന്നു. കഴിഞ്ഞ ദിവസം ആൽബിന്‍റെ  മൊബൈല്‍ നമ്പര്‍ യുവതി ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടർന്നാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആൻസി പഠിക്കുന്ന സ്ഥാപനം മനസിലാക്കി പ്രതി മൂന്നാറിലെത്തിയത്. ക്ലാസ്  കഴിയുന്നതുവരെ കാത്ത് നിന്നശേഷം ആളൊഴിഞ്ഞ പ്രദേശത്ത് യുവതി എത്തിയപ്പോൾ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. നാട്ടുകാരാണ് യുവതിയെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

Read More : ഓപ്പറേഷൻ ഷവർമ്മ; പിഴയായി കിട്ടിയത് 36 ലക്ഷം, പൂട്ടിച്ചത് 317 സ്ഥാപനങ്ങള്‍

click me!