വിധി ദിനത്തിൽ കൊലക്കേസ് പ്രതി കോടതിയിലെത്തിയില്ല, അന്വേഷിച്ചപ്പോൾ പൊലീസിന് ഞെട്ടൽ; മദ്യപിക്കാൻ പോയെന്ന് മറുപടി

Published : Nov 29, 2023, 06:34 PM IST
വിധി ദിനത്തിൽ കൊലക്കേസ് പ്രതി കോടതിയിലെത്തിയില്ല, അന്വേഷിച്ചപ്പോൾ പൊലീസിന് ഞെട്ടൽ; മദ്യപിക്കാൻ പോയെന്ന് മറുപടി

Synopsis

പ്രതി ഹാജരാക്കാത്തതിനെ തുടർന്ന് വഞ്ചിയൂർ കോടതി വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് അന്വേഷിച്ചെത്തിയ മംഗലപുരം പൊലീസാണ് പ്രതിയെ മദ്യപിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്.

തിരുവനന്തപുരം : കൊലക്കേസ് പ്രതി വിധി പറയുന്ന ദിവസം മദ്യപിക്കാനായി മുങ്ങി. മംഗലപുരം സ്വദേശിയായ ബൈജുവാണ് വിധി പറയുന്ന ദിവസം കോടതിയിൽ ഹാജരാകാതിരുന്നത്. പ്രതി ഹാജരാക്കാത്തതിനെ തുടർന്ന് വഞ്ചിയൂർ കോടതി വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് അന്വേഷിച്ചെത്തിയ മംഗലപുരം പൊലീസാണ് പ്രതിയെ മദ്യപിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. വിധിക്ക് മുമ്പായി മദ്യപിക്കാൻ പോയതായിരുന്നുവെന്നും അതിനാലാണ് കോടതിയിലെത്താതിരുന്നതെന്നുമായിരുന്നു ബൈജുവിന്റെ മറുപടി. ബൈജുവിനെ നാളെ കോടതിയിൽ ഹാജരാക്കും. 

മലക്കപ്പാറയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് അമ്മയ്ക്ക് മുന്നിലിട്ട് മകനെ വീടുകയറി ആക്രമിച്ച് കാപ്പാ കേസ് പ്രതികൾ, മകനെ രക്ഷിക്കാൻ ശ്രമിച്ച് വയോധിക, കേസ്
3000 രൂപയ്ക്ക് സിസേറിയൻ, പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രസവ ശസ്ത്രക്രിയയിൽ യുവതിക്ക് ദാരുണാന്ത്യം, 5 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് അംഗീകാരമില്ല