മുൻ വൈരാഗ്യം, സുഹൃത്തിനൊപ്പം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

Published : Apr 03, 2024, 07:55 PM ISTUpdated : Apr 03, 2024, 08:14 PM IST
മുൻ വൈരാഗ്യം, സുഹൃത്തിനൊപ്പം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

Synopsis

തൃക്കൊടിത്താനം മണികണ്ടവയൽ ഭാഗത്ത് പൂവത്തിങ്കൽ വീട്ടിൽ ചന്തു വി ആർ എന്നയാളെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. 

കോട്ടയം: കോട്ടയം തൃക്കൊടിത്താനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം മണികണ്ടവയൽ ഭാഗത്ത് പൂവത്തിങ്കൽ വീട്ടിൽ ചന്തു വി ആർ എന്നയാളെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. 

ചന്തുവും സുഹൃത്തുക്കളും ചേർന്ന് 31 ആം തീയതി രാത്രി മണികണ്ടവയൽ സ്വദേശിയായ യുവാവിനെ ഇയാളുടെ വീടിന് സമീപം വച്ച്  ഇരുമ്പ് പൈപ്പും, വിറക് കമ്പുകളും കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ