രാവിലെ തടിപ്പണിക്ക് വീട്ടിൽ‌ നിന്ന് പോയി, ഷിബുവിന്റെ സ്കൂട്ടർ റോഡരികിൽ‌, കാണാതാകുന്നത് അടുത്ത സുഹൃത്തിന്റെ വീട്ടിൽ നിന്ന്, അന്വേഷണം ഊർജിതം

Published : Jun 15, 2026, 11:10 PM IST
shibu missing

Synopsis

ഷിബു അവസാനമായി ഉണ്ടായിരുന്ന അടുത്ത സുഹൃത്തിന്റെ വീട്ടിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി. അടുത്ത സുഹൃത്തിനെ പോലിസ് ചോദ്യം ചെയ്യൽ തുടരുകയാണ്.

പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂർ വാര്യാപുരം സ്വദേശി ഷിബുവിന്‍റെ തിരോധാനത്തിൽ അന്വേഷണം ഊർജ്ജമാക്കി പോലീസ്. കടാവർ ഡോഗിനെ എത്തിച്ച് ആളൊഴിഞ്ഞ പ്രദേശങ്ങളിൽ തെരച്ചിൽ തുടങ്ങി. മെയ് 31ന് രാത്രിയിലാണ് ഷിബുവിനെ അടുത്ത സുഹൃത്തിന്റെ വീട്ടിൽ നിന്നും കാണാതാകുന്നത്. 

43 കാരൻ ഷിബുവിന്‍റെ തിരോധാനത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. തുടർന്നാണ് മൃതദേഹം തിരയാൻ പരിശീലനം ലഭിച്ച കഡാവർ നായയെ എത്തിച്ച് പരിശോധന തുടങ്ങിയത്. ഷിബു അവസാനമായി ഉണ്ടായിരുന്ന അടുത്ത സുഹൃത്തിന്റെ വീട്ടിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി. അടുത്ത സുഹൃത്തിനെ പോലിസ് ചോദ്യം ചെയ്യൽ തുടരുകയാണ്.

മെയ് 31 ന് രാത്രിയിലാണ് വാര്യപുരം സ്വദേശി ഷിബുവിനെ കാണാതാകുന്നത്. അന്ന് രാവിലെ തടിപ്പണിക്കായി വീട്ടിൽ നിന്ന് പോയതാണ്. ഷിബുവിന്റെ സ്കൂട്ടർ വാര്യപുരത്തെ റോഡരികിൽ കണ്ടെത്തിയിരുന്നു. ഇന്ന് രണ്ടുമണിക്കൂറോളം പോലീസ് തിരച്ചിലിൽ തുമ്പൊന്നും കണ്ടെത്താനായില്ല. ഷിബുവിന്റെ കൈവശം മൊബൈൽ ഫോണില്ലാത്തതും അന്വേഷണത്തിന് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാക്കേജുമായി വരുന്നയാളെ കൃത്യമായി ഒറ്റി, പരിശോധനയിൽ കണ്ടത് 150ലേറെ മാരക വിഷമുള്ള തേളുകൾ
9 കോടിയുടെ റോള്‍സ് റോയ്‌സുമായെത്തി ടോള്‍ നല്‍കാതെ മുങ്ങി; 'ദരിദ്രനായ കോടീശ്വര'നെതിരേ കാര്‍ കമ്പനിക്ക് പരാതി നല്‍കി അധികൃതര്‍