പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരിമരുന്ന് കൊടുത്ത് പീഡിപ്പിച്ചു; മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ

Published : Jun 13, 2023, 08:55 PM IST
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരിമരുന്ന് കൊടുത്ത് പീഡിപ്പിച്ചു; മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ

Synopsis

അറസ്റ്റിലായ മുഹമ്മദ്‌ കുഞ്ഞി മുളിയാർ പഞ്ചായത്ത് അംഗമാണ് എസ്.എം മുഹമ്മദ്‌ കുഞ്ഞി. മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡന്‍റായിരുന്നു.

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. കാസർകോട് മുളിയാറിലെ മുസ്ലിം ലീഗ് നേതാവ് എസ്.എം മുഹമ്മദ്‌ കുഞ്ഞിയെ ആണ് പൊലീസ് പിടികൂടിയത്.  കഴിഞ്ഞ് മെയ്‌ 21നാണ് ആദൂർ പൊലീസ് പതിനാലുകാരന്‍റെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം മുഹമ്മദ്‌ കുഞ്ഞിക്കെതിരെ കേസെടുത്തത്.

പരാതിക്കാരനായ കുട്ടി രക്ഷിതാക്കള്‍ക്കൊപ്പമാണ് ആദൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. അറസ്റ്റിലായ മുഹമ്മദ്‌ കുഞ്ഞി മുളിയാർ പഞ്ചായത്ത് അംഗമാണ് എസ്.എം മുഹമ്മദ്‌ കുഞ്ഞി. മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡന്‍റായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പൊവ്വൽ സ്വദേശി തയിഷീറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

 മയക്കുമരുന്ന് നല്‍കി തന്നെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കുട്ടിയുടെ പരാതിയിൽ ആദൂര്‍ പൊലീസ് പോക്‌സോ പ്രകാരം  കഴിഞ്ഞ മാസമാണ് ലീഗ് നേതാവിനെതിരെ കേസെടുത്തത്. ഏപ്രില്‍ 11-ന് രാത്രി പത്തരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതിയിലുള്ളത്. തന്‍റെ വീട്ടിനടുത്തുള്ള ക്രഷറില്‍ കൊണ്ടുപോയാണ് മുഹമ്മദ് കുഞ്ഞി പതിനാലുകാരനെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.  

Read More : 'ദിവസവും വഴക്ക്, സഹികെട്ട് 20 ഉറക്കഗുളിക കൊടുത്തു'; അമ്മയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി യുവതി, കാരണം...

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം