മുത്തൂറ്റ് കൊള്ള: പിടിയിലായത് ഏഴ് പേർ; 20 കിലോ സ്വർണ്ണം കണ്ടെടുത്തു

By Web TeamFirst Published Jan 23, 2021, 11:33 AM IST
Highlights

പ്രതികളെ പിടിച്ച അന്വേഷണ സംഘം മോഷണ മുതലും കണ്ടെടുത്തു. 20 കിലോ സ്വർണം , 100 വെടിയുണ്ടകൾ , 7 തോക്കുകൾ എന്നിവയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.

ബെംഗളൂരു: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ മുത്തൂറ്റ് ശാഖയിൽ മുഖം മൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ ഏഴ് പേർ പിടിയിലായതായി പൊലീസ് അറിയിച്ചു. ഹൈദരാബാദിൽ നിന്നാണ് സംഘം പിടിയിലായത്. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് മുത്തൂറ്റ് ശാഖയിൽ എത്തി തോക്ക് ചൂണ്ടി കൊള്ള നടത്തിയതെന്നാണ് സൈബരാബാദ് പൊലീസ് അറിയിച്ചത്. 

പ്രതികളെ പിടിച്ച അന്വേഷണ സംഘം മോഷണ മുതലും കണ്ടെടുത്തു. 20 കിലോ സ്വർണം , 100 വെടിയുണ്ടകൾ , 7 തോക്കുകൾ എന്നിവയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഇന്ന്  3 മണിക്ക് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികളെ ഹാജരാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. 

മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ അടക്കം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഊര്‍ജ്ജിത അന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിൽ നടന്നിരുന്നത്. പ്രതികൾ സംസ്ഥാന അതിര്‍ത്തി കടന്നതായുള്ള വിവരം അന്വേഷണ സംഘത്തിന് നേരത്തെ തന്നെ കിട്ടിയിരുന്നു എന്നാണ് വിവരം. 
 

click me!