ജനനേന്ദ്രിയം വെട്ടിമാറ്റി, വികൃതമാക്കിയ നിലയിൽ ദമ്പതികളുടെ മൃതദേഹം; ദുരഭിമാനക്കൊലയെന്ന് സംശയം

Published : Nov 19, 2022, 12:31 AM ISTUpdated : Nov 19, 2022, 12:34 AM IST
ജനനേന്ദ്രിയം വെട്ടിമാറ്റി, വികൃതമാക്കിയ നിലയിൽ ദമ്പതികളുടെ മൃതദേഹം; ദുരഭിമാനക്കൊലയെന്ന് സംശയം

Synopsis

കനത്ത കല്ലുകൾ കൊണ്ട് അവരെ അടിച്ചുവീഴ്ത്തുകയും പിന്നീട് മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തുകയുമായിരുന്നെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പൊലീസ് പറഞ്ഞു

ഉദയ്പൂർ: ദമ്പതികളുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ഉദയ്പൂരിലെ ഗോഗുണ്ട പൊലീസ് സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.  ദുരഭിമാനക്കൊലയോ വ്യക്തിവൈരാഗ്യമോ ആകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

അധ്യാപകനായ രാഹുൽ മീണ (30), സോനു സിംഗ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. രാഹുൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ളയാളും സോനു രജപുത്ര സമുദായത്തിൽ നിന്നുള്ളയാളുമാണ്. 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ഇരുവരും. കനത്ത കല്ലുകൾ കൊണ്ട് അവരെ അടിച്ചുവീഴ്ത്തുകയും പിന്നീട് മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തുകയുമായിരുന്നെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പൊലീസ് പറഞ്ഞു. "മീണയുടെ സ്വകാര്യഭാഗങ്ങൾ വെട്ടിമാറ്റിയ നിലയിലാണ്. സോനുവിന്റെ ജനനേന്ദ്രിയത്തിലും മൂർച്ചയേറിയ ആയുധത്തിന്റെ മുറിവുകൾ ഉണ്ടായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. രണ്ട് ദിവസമായി അവരെ കാണാതായിരുന്നു,"  ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദുരഭിമാനക്കൊലയാണെന്ന് തോന്നുന്നെന്നും പൊലീസ് കൂട്ടിച്ചേർത്തു. നവംബർ 15 മുതലാണ് ഇവരെ കാണാതായത്. 

Read Also: പാലക്കാട് ജില്ലയിലെ പ്രധാന കഞ്ചാവ് വ്യാപാരികളെ പിടികൂടി പൊലീസ്

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം