സിഒടി നസീർ വധശ്രമക്കേസ്: സിപിഎമ്മിന് പങ്കില്ലെന്ന് എം വി ഗോവിന്ദൻ

By Web TeamFirst Published Jun 18, 2019, 7:21 PM IST
Highlights

നസീറിനെ ആക്രമിച്ചതിൽ മാർക്സിസ്റ്റുകാരുണ്ടാകാം. എന്നാൽ, അത്തരക്കാരെ പാർട്ടിയിൽ വച്ചു പൊറുപ്പിക്കില്ലെന്നും എം വി ഗോവിന്ദൻ

കണ്ണൂർ: തലശേരിയിൽ സിഒടി നസീറിന് നേരെയുണ്ടായ വധശ്രമത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ. നസീറിനെ ആക്രമിച്ചതുകൊണ്ട് സിപിഎമ്മിന് നേട്ടമില്ല. അതിന്‍റെ ഗുണഭോക്താവ് ആരെന് പരിശോധിക്കണം. ആരെയെങ്കിലും കൊന്നൊടുക്കിയിട്ട് പാർട്ടിയെ വളർത്തൽ സിപിഎമ്മിന്‍റെ നിലപാടല്ല, സിഒടി നസീർ വധശ്രമ കേസിന്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ വിശദീകരണ യോഗത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു. 

"ആളെ കൊല്ലാൻ ശ്രമിച്ചിട്ട് ഒരു പാർട്ടിയും വളരില്ല. ആരെയെങ്കിലും ഉന്മൂലനം ചെയ്തിട്ട് സി പി എമ്മിന് വളരാനാകില്ല. നസീറിനെ ആക്രമിച്ചതിൽ മാർക്സിസ്റ്റുകാരുണ്ടാകാം. എന്നാൽ, അത്തരക്കാരെ പാർട്ടിയിൽ വച്ചു പൊറുപ്പിക്കില്ല. പൊലീസ് അന്വേഷണത്തിൽ പ്രതിയെന്ന് കണ്ടെത്തുന്ന ആരേയും പാർട്ടി സംരക്ഷിക്കില്ല" യോഗത്തിൽ എം വി ഗോവിന്ദൻ വിശദീകരിച്ചു. കൊട്ടേഷൻ സംഘങ്ങൾക്ക് രാഷ്ട്രീയം ഇല്ലെന്നും എന്നാലിവർക്ക് എല്ലാ രാഷ്ട്രീയക്കാരുമായും ബന്ധമുണ്ടെന്നും എം വി ഗോവിന്ദൻ യോഗത്തിൽ പറഞ്ഞു. 
 

click me!