ഭൂമി തൊടുമെന്ന നിലയിൽ താഴ്ന്ന് പറന്ന് വിമാനം, പിന്നാലെ കാണാതായി, ആശങ്ക പടർത്തി അജ്ഞാത വിമാനം, പിന്നാലെ പൊലീസും

Published : Feb 10, 2026, 12:42 PM IST
mysterious low flyig flight

Synopsis

ചെറുവിമാനം ഒന്നിലേറെ തവണ ഒരേയിടത്തായി അസാധാരണ നിലയിൽവളരെ താഴ്ന്നു പറന്നതോടെ മേഖലയിലെ നാട്ടുകാരും ഭീതിയിൽ

ചിക്കമംഗളൂരു: ആരുടേത് എന്നറിയില്ല, എവിടെ നിന്ന് എന്നറിയില്ല, ചിക്കമംഗളൂരുവിൽ നാട്ടുകാർക്കിടയിൽ ആശങ്ക വിതച്ച് താഴ്ന്ന് പറന്ന വിമാനം. കർണാടകയിലെ ചിക്കമംഗളൂരുവിലെ മലനാടൻ മലനിരകൾക്കിടയിൽ ചൊവ്വാഴ്ചയാണ് അജ്ഞാത ചെറുവിമാനം എത്തിയത്. എൻ ആർ പുര താലൂക്കിനും ചിക്കമംഗളൂരു ജില്ലയ്ക്കും ഇടയിലായി ഭദ്ര നദിക്കരയിലൂടെ കളസ മുതൽ ബോളെഹൊന്നൂർ വരെയാണ് ഈ വിമാനം താഴ്ന്നു പറന്നത്. ചെറുവിമാനം ഒന്നിലേറെ തവണ ഒരേയിടത്തായി അസാധാരണ നിലയിൽവളരെ താഴ്ന്നു പറന്നതോടെ മേഖലയിലെ നാട്ടുകാരും ഭീതിയിലായി.

ഭദ്ര നദിക്കരയിലൂടെ 'ലോഫ്ലൈയിംഗ്'

ചിക്കമഗളൂരു ജില്ലയിലെ കളസ, എൻ.ആർ. പുര താലൂക്കുകളിലെ ഭദ്ര നദിയോടു ചേർന്നുള്ള പ്രദേശങ്ങളിലാണ് ഈ ചെറുവിമാനം രണ്ടു തവണ താഴ്ന്നു പറന്നത്. സാധാരണയായി വിമാനങ്ങൾ ഉയരത്തിൽ പറക്കുമ്പോൾ ഈ കുഞ്ഞൻ വിമാനം ഭൂമി തൊടുമെന്ന മട്ടിൽ താഴ്ന്നു പറന്നതാണ് ആളുകളെ പേടിപ്പിച്ചത്. ഈ ദുരൂഹ വിമാനം എവിടെനിന്ന് വന്നു? അതിനുള്ളിൽ ആരായിരുന്നു? എന്തായിരുന്നു അതിന്റെ ലക്ഷ്യം? എന്നതൊക്കെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇത്തരമൊരു വിമാനം പറക്കുന്നതിനേക്കുറിച്ച് പൊലീസിനോ വനംവകുപ്പിനോ മുൻകൂട്ടി ഒരു വിവരവും ലഭിച്ചിരുന്നില്ല എന്നത് കാര്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്. ഒരു വിവരവും നൽകാതെ നടത്തിയ ഈ പറക്കൽ പല സംശയങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ബോളെഹൊന്നൂരിൽ വെച്ച് വിമാനം വളരെ താഴ്ന്നു പറക്കുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈലിൽ പകർത്തിയിട്ടുണ്ട്. മലനാടൻ മേഖലയിൽ രണ്ട് റൗണ്ട് കറങ്ങിയ ശേഷം വിമാനം ശിവമോഗ ഭാഗത്തേക്ക് പോയതായാണ് വിവരം.

മേഖലയിലെ ആളുകളുടെ രസത്തിനുള്ള പറക്കലാണോ, അതോ ഏതെങ്കിലും സർക്കാർ വകുപ്പിന്റെ രഹസ്യ സർവേയുടെ ഭാഗമാണോ എന്നൊന്നും ഇതുവരെ വ്യക്തമായിട്ടില്ല. ദുരൂഹമായ ഈ പറക്കലിന് പിന്നാലെ ചിക്കമംഗളൂരു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങിക്കഴിഞ്ഞു. വിമാനത്താവള അതോറിറ്റിയുമായി ബന്ധപ്പെട്ട് ഈ പറക്കലിന് അനുമതിയുണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വന്ന നിലയിൽ, നഷ്ടമായത് എട്ടേ മുക്കാൽ പവന്റെ താലി, 45കാരിക്ക് ദാരുണാന്ത്യം
വക്കീൽ നോട്ടീസുമായി ആൻ്റോ ആൻറണി, ഉടുതുണി അഴിച്ചു നിൽക്കുന്ന ആൻ്റോ ആന്റണിക്ക് എന്ത് മാനമെന്ന് ഉദയഭാനുവിന്റെ പരിഹാസം