'ആത്മഹത്യ മാനസിക പീഡനം മൂലം'; കോട്ടയം സ്വദേശിനി ഇംഗ്ലണ്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹത

By Web TeamFirst Published May 27, 2021, 7:04 AM IST
Highlights

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഷീജ ഭർത്താവിൽ നിന്ന കനത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. 

കോട്ടയം: കോട്ടയം പൊൻകുന്നം സ്വദേശിയായ യുവതി ഇംഗ്ലണ്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. പൊൻകുന്നം സ്വദേശി
ഷീജയാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. എന്നാല്‍ ഭർത്താവിന്‍റെ കനത്ത മാനസിക പീഡനം മൂലം ഷീജ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതം മൂലം ഷീജ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. 18 വർഷമായി ഭർത്താവ് ബൈജുവിനും രണ്ട് കുട്ടികൾക്കുമൊപ്പം ഇംഗ്ലണ്ടിൽ സ്ഥിരതാമസമാണ് ഷീജ്. കനത്ത പനിയെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലം ഷീജ മരിച്ചുവെന്ന വാർത്ത ബൈജുവിന്‍റ സുഹൃത്താണ് ബന്ധുക്കളെ അറിയിച്ചത്. ഈ സമയം ബൈജു ഷീജയുടെ കുടുംബത്തോട് സംസാരിക്കാൻ തയ്യാറായില്ല. പിന്നീട് നിരന്തരം കുടുംബം ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നില്ല. 

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഷീജ ഭർത്താവിൽ നിന്ന കനത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മരിക്കുന്നതിന്‍റെ ദിവസങ്ങൾക്ക് മുമ്പ് സുഹൃത്തിന് അയച്ച് ശബ്ദ സന്ദേശത്തിലും ഭർത്താവിന്‍റെ പീഡനം മൂലം ആത്മഹത്യ ചെയ്യാൻ ഒരുങ്ങുകയാണെന്നും ഷീജ പറയുന്നുണ്ട്. 

ഇംഗ്ലണ്ടിൽ നഴ്സായി ജോലി ചെയ്യുന്ന ഷീജയുടെ ശമ്പളം അടക്കം കൈകാര്യം ചെയ്തിരുന്നത് ബൈജുവായിരുന്നു. ഷീജയുടെ പണം മുഴുവൻ ബൈജു കൈവശപ്പെടുത്തിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.  ഷീജയുടെ മൃതദേഹം ഇംഗ്ലണ്ടിൽ തന്നെ സംസ്കരിക്കാൻ ഭർത്താവ് ശ്രമിക്കുന്നതായും ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം നാട്ടിലേക്ക് വിട്ടു കിട്ടാനായി മുഖ്യമന്ത്രിക്കും, കേന്ദ്ര സഹമന്ത്രി വി. മുരളീധരനുമടക്കം പരാതി കൊടുത്തിരിക്കുകയാണ് ബന്ധുക്കൾ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!