
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അത്താണിയിൽ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ മൂന്നംഗ ഗുണ്ടാസംഘം വെട്ടികൊലപ്പെടുത്തിയത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാപ്പ കേസുകളിൽ പ്രതിയായ ബിനുവും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കാറിലെത്തിയ സംഘം നാട്ടുകാര്‍ നോക്കി നില്‍ക്കേയാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികള്‍ക്കായി തിരച്ചിൽ ഊര്‍ജിതമാക്കി.
അത്താണി ബോയ്സ് എന്നറിയപ്പെടുന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട ബിനോയ് എന്ന് പൊലീസ് പറഞ്ഞു. കാപ്പ നിയമ പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചയാളായ ബിനോയുടെ പേരില്‍ നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.
നെടുമ്പാശ്ശേരിയില്‍ ബാറിന് മുന്നില്‍ യുവാവിനെ വെട്ടിക്കൊന്നു...
പ്രതികളെന്ന് പൊലീസ് കരുതുന്നവർ കാപ്പ നിയമ പ്രകാരം ജില്ലയിൽ പ്രവേശിക്കാൻ വിലക്ക് നേരിടുന്നവരാണ്. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി എറണാകുളം റൂറൽ എസ്പി പറഞ്ഞു. ബിനോയിയുടെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam